Cinema Entertainment Homepage Featured

മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രം വിഷുവിനു റിലീസ്; പ്രാര്‍ത്ഥനകള്‍ക്കു നന്ദി പറഞ്ഞ് മെഗാസ്റ്റാര്‍

മമ്മൂട്ടിയും മോഹന്‍ലാലും പ്രധാന വേഷങ്ങളിലെത്തുന്ന മഹേഷ് നാരായണന്‍ ചിത്രത്തിന്റെ ടൈറ്റില്‍ നാളെ (ഒക്ടോബര്‍ 2) പുറത്തുവിടും. ടൈറ്റിലിനൊപ്പം ടീസറും നാളെ എത്തും. മമ്മൂട്ടിയും മോഹന്‍ലാലും സമൂഹമാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര എന്നിവരും മഹേഷ് നാരായണന്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഹൈദരബാദിലാണ് ചിത്രീകരണം നടക്കുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചുള്ള നിര്‍ണായ രംഗങ്ങളടക്കം ഇനി ചിത്രീകരിക്കാനുണ്ട്.

കുടല്‍ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഏഴ് മാസത്തിലേറെയായി സിനിമയില്‍ നിന്നു വിട്ടുനില്‍ക്കുകയാണ് മമ്മൂട്ടി. ഇന്നലെയാണ് മമ്മൂട്ടി വിശ്രമത്തിനു ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയത്. ഹൈദരബാദില്‍ നടക്കുന്ന ചിത്രീകരണത്തിനു ശേഷം മഹേഷ് നാരായണന്‍ ചിത്രത്തിന്റെ യുകെ ഷെഡ്യൂളില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന രംഗങ്ങള്‍ ചിത്രീകരിക്കും.

‘പാട്രിയോട്ട്’ എന്നാണ് മഹേഷ് നാരായണന്‍ ചിത്രത്തിന്റെ പേര്. ഔദ്യോഗികമായി പേര് പുറത്തുവിട്ടിട്ടില്ല. 2026 ല്‍ വിഷുവിനു ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് തീരുമാനം. ആന്റോ ജോസഫാണ് ചിത്രം നിര്‍മിക്കുന്നത്.

അസുഖം മാറി സിനിമയിലേക്ക് തിരിച്ചെത്തിയ മമ്മൂട്ടി ഹൈദരബാദിലെ സെറ്റില്‍ വെച്ച് മാധ്യമങ്ങളോടു സംസാരിച്ചു. തനിക്കായി പ്രാര്‍ത്ഥിച്ചവര്‍ക്ക് സ്‌നേഹത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നതായി അദ്ദേഹം പറഞ്ഞു. ‘ പ്രാര്‍ത്ഥനകള്‍ക്കെല്ലാം ഫലം കണ്ടെന്നു പറഞ്ഞാല്‍ മതിയല്ലോ. സ്‌നേഹത്തിന്റെ പ്രാര്‍ത്ഥനയാണ് എല്ലാം. അത് ഫലംകണ്ടു. ഓര്‍ത്തവര്‍ക്കും സ്‌നേഹിച്ചവര്‍ക്കും നന്ദി നന്ദി നന്ദി,’ മമ്മൂട്ടി പറഞ്ഞു.

Related Posts