Lead News News World

യുഎസിൽ ഗവൺമെൻറ് ഷട്ട് ഡൗൺ; സർക്കാർ ധനവിനിയോ​ഗ ബിൽ പാസാക്കിയില്ല

വാഷിങ്ടൺ: അമേരിക്ക അടച്ചുപൂട്ടലിലേക്ക് എന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സർക്കാർ ചിലവുകൾക്കുള്ള ധനവിനിയോ​ഗ ബിൽ പാസാക്കാനാകാതെ വന്നതോടെയാണ് രാജ്യം അടച്ചുപൂട്ടലിലേക്ക് നീങ്ങുന്നത്. ഇന്ത്യൻ സമയം രാവിലെ ഒമ്പതരയോടെ അമേരിക്കയിലെ എല്ലാ സർക്കാർ സേവനങ്ങളും സ്തംഭിക്കും. അവശ്യ ലർവീസുകൾ മാത്രമാകും പ്രവർത്തിക്കുക. താൽകാലിക അവധിയിൽ പോകേണ്ടി വരുന്ന ജീവനക്കാരെ പിരിച്ചു വിടുമെന്ന് ട്രംപിന്റെ ഭീഷണിയുമുണ്ട്.

അടച്ചുപൂട്ടൽ സംഭവിക്കുന്നതോടെ ജീവനക്കാർ ശമ്പളമില്ലാത്ത അവധിയിൽ പോകേണ്ടി വരും. സെനറ്റിൽ ഏഴ് ഡെമോക്രാറ്റുകളുടെ പിന്തുണ ലഭിക്കാതെ വന്നതോടെയാണ് ഫണ്ടിങ് ബിൽ പാസ്സാകാതിരുന്നത്. 2026ന്റെ തുടക്കം വരെയുള്ള ചെലവുകൾക്കായി ഏകദേശം 12 ബില്ലുകൾ പാസ്സാകേണ്ടതുണ്ട്. സെനറ്റിൽ അവസാന വട്ട വോട്ടെടുപ്പിലും സമവായത്തിനെത്താൻ റിപ്പബ്ലിക്കൻ ഡെമോക്രാറ്റ് പാർട്ടികൾക്ക് കഴിഞ്ഞില്ല.

ബില്ലിൽ ആരോഗ്യസേവന മേഖലയ്ക്കുള്ള ഒബാമ കെയർ സബ്‌സിഡികൾ ഉറപ്പാക്കണമെന്ന് ഡമോക്രാറ്റുകൾ ആവശ്യം വൈറ്റ് ഹൗസ് നിഷേദിച്ചതാണ് കല്ലുകടിയായത്. ഏകദേശം അഞ്ചു ലക്ഷത്തോളം കേന്ദ്ര സർക്കാർ ജീവനക്കാരെ അടച്ചുപൂട്ടൽ ബാധിക്കും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. നേരത്തെ ട്രംപിന്റെ ഭരണകാലത്ത് 2018 ഡിസംബറിൽ 35 ദിവസം നീണ്ട സർക്കാർ ഷട്ട്ഡൗൺ നടന്നിരുന്നു. അന്നത്തെ ഷട്ട് ഡൗണിൽ മൂന്നു ബില്യൺ ഡോളറിന്റെ നഷ്ടമാണ് ജിഡിപിയിൽ സംഭവിച്ചത്.

Related Posts