തിരുവനന്തപുരം: സംഘാടനം മോശമായതിന്റെ പേരിൽ സ്വന്തം വകുപ്പ് സംഘടിപ്പിച്ച പരിപാടി റദ്ദാക്കി മന്ത്രി ഗണേഷ് കുമാർ. മോട്ടോർവാഹന വകുപ്പിനായി വാങ്ങിയ 52 ഔദ്യോഗിക വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് കർമ്മം തിരുവനന്തപുരം കനകക്കുന്ന് പാലസിലായിരുന്നു സംഘടിപ്പിച്ചത്. എന്നാൽ പരിപാടി വിജയിപ്പിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥന് വീഴ്ച സംഭവിച്ചെന്നും ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കുമെന്നും ഗണേഷ് കുമാർ പറഞ്ഞു.
എന്റെ പാർട്ടിക്കാരും മോട്ടോർ വാഹനവകുപ്പിലെ ഉദ്യോഗസ്ഥരും മാത്രമാണ് ഈ പരിപാടിയിൽ പങ്കെടുത്തത്. വിജയിപ്പിക്കാനായി നിലയിൽ ഒരുതരത്തിലുള്ള ഇടപടെലും മോട്ടോർ വാഹനവകുപ്പിലെ മേൽ ഉദ്യോസ്ഥർ സ്വീകരിച്ചില്ല. നാളെ തന്നെ ഇതിൽ നടപടി ഉണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി. ഒരാളെ പോലും പുറത്ത് നിന്ന് വിളിക്കാൻ തയ്യാറായില്ല, വാഹനങ്ങൾ അകത്തേക്ക് പാർക്ക് ചെയ്താൽ ടൈൽസ് പൊട്ടുമെന്നാണ് ഒരു ഉദ്യോഗസ്ഥൻ പ്രതികരിച്ചത്. ആ ഉദ്യോഗസ്ഥനാരായാലും ബന്ധപ്പെട്ട മന്ത്രിയെ നാളെ വിവരം അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പരിപാടി റദ്ദാക്കിയതിൽ മാധ്യമപ്രവർത്തകരോട് ക്ഷമ ചോദിച്ചാണ് അദ്ദേഹം മടങ്ങിയത്.
















