Articles Health

നിങ്ങളുടെ ഡയറ്റ് പ്ലാൻ ഇങ്ങനെയാണെങ്കിൽ പണി ഉറപ്പ്; ഓർമ്മ നഷ്ടപ്പെടുത്തുന്ന ഭക്ഷണരീതി

രു ദിവസത്തിൽ നാം കഴിക്കുന്ന ഭക്ഷണങ്ങൾ ആരോഗ്യത്തെ വലിയ രീതിയിൽ സ്വാധീനിക്കുന്നുണ്ട്. അതുകൊണ്ടാണ് ശരീര ആരോഗ്യത്തിന് ശരിയായ ഭക്ഷണക്രമം തിരഞ്ഞെടുക്കണമെന്ന ആരോഗ്യ വിദഗ്ധർ ഊന്നിപ്പറയുന്നത്. ഭക്ഷണക്രമം തലച്ചോറിന്റെ പ്രവർത്തനത്തെ പോലും സ്വാധീനിക്കുകയും ചിലപ്പോൾ ഓർമ്മശക്തിയെ തകരാറിലാക്കുകയും ചെയ്യും. ഈ കാര്യം ശരിവയ്ക്കുന്നതാണ് പുതിയ പഠനം. ഒരു പ്രത്യേക ഭക്ഷണക്രമം ഓർമ്മശക്തി നഷ്ടപ്പെടുമെന്നതിന് കാരണമാകുമെന്നാണ് പുതിയ പഠനത്തിൽ കണ്ടെത്തിയത്.

ജപ്പാനിലെ ചിബ സർവകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. ഉയർന്ന കൊഴുപ്പ് അടങ്ങിയ ഭക്ഷണക്രമം കോശഘടനയിലെ മാറ്റങ്ങള്‍ മൂലമോ പ്രവര്‍ത്തനരഹിതമായ അനാവശ്യ കോശങ്ങളോ മൂലം ഉണ്ടാവുന്ന അവശിഷ്ടങ്ങളെ കോശങ്ങള്‍ തന്നെ സ്വയം നീക്കം ചെയ്യുന്ന പ്രക്രിയയായ ഓട്ടോഫാഗി കുറയ്ക്കുന്നതിലൂടെ ഓർമ്മശക്തിയെ തടസപ്പെടുത്തുന്നുവെന്ന് പഠനത്തിൽ കണ്ടെത്തി. പഠനത്തിന്റെ കണ്ടെത്തലുകൾ പിഎൽഒഎസ് ജെനറ്റിക്സ് ജേർണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ആധുനിക ജീവിതശൈലിയും ഭക്ഷണക്രമത്തിലെ മാറ്റങ്ങളും ഉയർന്ന കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളുടെ ഉപഭോഗം ഗണ്യമായി വർധിപ്പിച്ചിട്ടുണ്ട്. ഈ ഉയർന്ന കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് അമിതവണ്ണം, പ്രമേഹം, ഉപാപചയ വൈകല്യങ്ങൾ എന്നിവയ്ക്ക് കാരണമാകും. ഹൈ ഫാറ്റ് ഡയറ്റ് (HFD) വൈജ്ഞാനിക വൈകല്യങ്ങളുമായും ന്യൂറോ ഡീജനറേഷനുമായും ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പുതിയ പഠനം കണ്ടെത്തി.

ഹൈ ഫാറ്റ് ഡയറ്റിന്റെ ആഘാതം മനസ്സിലാക്കാൻ ഗവേഷകർ ഈച്ചകളെ രണ്ടു ഗ്രൂപ്പുകളാക്കി തിരിച്ചു. ഏഴ് ദിവസത്തേക്ക് സാധാരണ ഭക്ഷണക്രമവും എച്ച്എഫ്ഡി ഡയറ്റും പിന്തുടർന്നു. അതിനുശേഷം ലിപിഡ് – ട്രയാസൈൽഗ്ലിസറോൾ (TAG), രക്തചംക്രമണ ഗ്ലൂക്കോസ് അളവ് എന്നിവ പരിശോധിച്ചു. എച്ച്എഫ്ഡി ഭക്ഷിച്ച ഈച്ചകൾക്ക് ടിഎജി, ഗ്ലൂക്കോസ് എന്നിവയുടെ അളവ് ഉയർന്നതായി കണ്ടെത്തി. ഓർമ്മശക്തിയിലെ എച്ച്എഫ്ഡിയുടെ സ്വാധീനവും അവർ പരിശോധിച്ചു. എച്ച്എഫ്ഡി ഭക്ഷണക്രമം പിന്തുടർന്ന ഈച്ചകൾക്ക് ഐടിഎം, എൽടിഎം എന്നീ വൈകല്യമുണ്ടായി, അതേസമയം എസ്ടിഎം ബാധിക്കപ്പെട്ടില്ല.

“ഭക്ഷണക്രമം മൂലമുണ്ടാകുന്ന വൈജ്ഞാനിക തകർച്ച മാറ്റാനാവാത്തതല്ലെന്നും വ്യായാമം അല്ലെങ്കിൽ ഇടവിട്ടുള്ള ഉപവാസം പോലുള്ളവയിലൂടെ മെച്ചപ്പെടുത്താൻ കഴിയുമെന്നും ഞങ്ങളുടെ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു. ഈ ഗവേഷണം എച്ച്എഫ്ഡിയുടെ വൈജ്ഞാനിക അപകടസാധ്യതകളെക്കുറിച്ച് പൊതുജന അവബോധം വളർത്തുകയും ഉപാപചയ, ന്യൂറോഡീജനറേറ്റീവ് ഡിസോർഡേഴ്സിനെതിരായ പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് പുതിയ ഉൾക്കാഴ്ചകൾ നൽകുകയും ചെയ്തേക്കാം,” ഗ്രാജുവേറ്റ് സ്കൂൾ ഓഫ് മെഡിക്കൽ ആൻഡ് ഫാർമസ്യൂട്ടിക്കൽ സയൻസസിലെ അസോസിയേറ്റ് പ്രൊഫസർ അയാകോ ടോണോക്കി പ്രസ്താവനയിൽ പറഞ്ഞു.

Related Posts