കൊല്ലം: ഒരു കുടുംബത്തിലെ നാല് നായന്മാർ രാജി വച്ചെന്ന് കരുതി എൻ.എസ്.എസിന് ഒന്നും സംഭവിക്കില്ലെന്ന് പ്രതികരിച്ച് ഗതാഗത മന്ത്രി ബി ഗണേഷ് കുമാർ പത്തനാപുരം എൻ.എസ്.എസ് താലൂക്ക് യൂണിയനിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പത്തനാപുരം താലൂക്ക് യൂണിയൻ പ്രസിഡന്റായി ഗണേഷ് കുമാറിനെ വീണ്ടും തിരഞ്ഞെടുത്ത ചടങ്ങിലാണ് എൻ.എസ്.എസ് ജനറൽ സെക്രട്ടറിക്ക് പിന്തുണ അറിയിച്ച് മന്ത്രി രംഗത്തെത്തിയത്. ആഗോള അയ്യപ്പ സംഗമത്തിന് പിന്തുണ നൽകിയ എസ്.എസ് ജനറൽ സെക്രട്ടറിക്കെതിരെ വലിയ തരത്തിലുള്ള പ്രതിഷേധങ്ങളാണ് ഉയരുന്നത്. ഒരു കുടുംബത്തിലെ നാല് നായന്മാർ രാജി വെച്ചെന്ന് കരുതി എൻ.എസ്.എസ് എന്ന പ്രസ്ഥാനത്തിന് ഒന്നും സംഭവിക്കില്ലെന്നും ഗണേഷ് കുമാർ പ്രതികരിച്ചു.
സുകുമാരൻ നായർ സ്വീകരിക്കുന്ന ഏത് നിലപാടിനൊപ്പവും പത്തനാപുരം എൻ.എസ്.എസ് താലൂക്ക് യൂണിയൻ പാറ പോലെ ഉറച്ച് നിൽക്കും. വിവിധ കാലഘട്ടത്തിൽ എൻ.എസ്.എസ് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളാണ് ജനറൽ സെക്രട്ടറി തുറന്നു പറയുന്നതെന്നും അഏല്ലാടെ തന്റെ സ്വന്തം രാഷ്ട്രീയ കാഴ്ചപ്പാടല്ല തുറന്നു പറയുന്നതെന്നും സുകുമാരൻ നായർ പ്രതികരിച്ചു. പത്തനംതിട്ട ജില്ലയിൽ നിന്നാണ് എൻ.എസ്.എസിനെ നശിപ്പിക്കാനുള്ള എല്ലാ കേസുകളും വ്യവഹാരങ്ങളും ഒരുങ്ങുന്നത്.
അതിന് വേണ്ടി പണം ചിലവാക്കുകയും കള്ളക്കേസ് എടുക്കുകയും ചെയ്യുന്നു. 250 രൂപ ചിലവാക്കിയാൽ ഏത് അലവലാതിക്കും ഫ്ള്കസ് വെയ്ക്കാമെന്നും ഗണേഷ് കുമാർ കുറ്റപ്പെടുത്തി. സുകുമാരൻ നായർ അഴിമതിക്കാരനല്ല, സത്യസന്ധനായ നേതാവാണെന്നും ഗണേഷ് കുമാർ പ്രതികരിച്ചു. അതേ സമയം എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പത്തനംതിട്ടയ്ക്കും, എറണാകുളത്തിനും പിന്നാലെ പാലക്കാട്ടും വിവിധ കരയോഗങ്ങളിൽ പ്രതിഷേധം ഉയരുന്നു. പിന്നിൽ ബി.ജെ.പിയാണെന്നാണ് ചില താലൂക്ക് യൂണിയൻ പ്രതിനിധികൾ ആരോപിച്ച് രംഗത്തെത്തിയത്. പ്രതിഷേധങ്ങളിൽ കോൺഗ്രസിന് പങ്കില്ലെന്ന് കെ.സി വേണുഗോപാലും, രമേശ് ചെന്നിത്തലയും വ്യക്തമാക്കിയിരുന്നു.
















