Homepage Featured Kerala News

വയനാട് മുൻ ഡിസിസി ട്രഷററുടെ ആത്മഹത്യ: ബാങ്ക് ബാധ്യത അടച്ച് തീർത്ത് കോൺഗ്രസ്

കല്‍പ്പറ്റ: വയനാട് മുൻ ഡിസിസി ട്രഷറര്‍ എൻ എം വിജയന്‍റെ ബാങ്ക് ബാധ്യതയെ തുടർന്ന് ആത്മഹത്യ ചെയ്ത വിഷയത്തിൽ മുഴുവൻ ബാധ്യതയും അടച്ച് തീർത്ത് കോൺഗ്രസ്. അർബൻ ബാങ്കിൽ 63 ലക്ഷം രൂപയുടെ കടമാണ് വിജയന് ഉണ്ടായിരുന്നത്. വിജയന്റെ ആത്മഹത്യയെ തുടർന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് കടം അടച്ചു തീർക്കുമെന്ന് വയനാട്ടിൽ പ്രഖ്യാപിച്ചിരുന്നു.കോൺ​ഗ്രസ് നേരത്തെ തന്നെ 20 ലക്ഷം രൂപ പണമായി കുടുംബത്തിന് നേരിട്ട് നൽകിയിരുന്നു. വിജയന് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ഉണ്ടായിരുന്ന 10 ലക്ഷം രൂപയുടെ ബാധ്യതയും തീർത്തിരുന്നു.

സെപ്റ്റംബർ 30ന് അകം അർബൻ ബാങ്കിലെ ബാധ്യത തീർത്തില്ലെങ്കിൽ ഒക്ടോബർ 2 മുതൽ ഡിസിസിക്ക് മുൻപിൽ സത്യാഗ്രഹം ഇരിക്കുമെന്ന് വിജയന്റെ മരുമകൾ പത്മജ പ്രഖ്യാപിച്ചത് വിവാദമായിരുന്നു. ബത്തേരിയിലെ സഹകരണ ബാങ്കുകളിലെ നിയമനവുമായി ബന്ധപ്പെട്ട് വിജയൻ പണം വാങ്ങിയിരുന്നു. ഇത് കോൺ​ഗ്രസ് പാർട്ടിയുടെ അറിവോടുകൂടിയായിരുന്നു. എന്നാൽ നിയമനം നടക്കാതെ വന്നപ്പോൾ വാങ്ങിയ പണത്തിന്റെ ബാധ്യത വി‍യന്റേത് മാത്രമാകുകയും ഈ സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് വയനാട് മുൻ ഡിസിസി ട്രഷറര്‍ എന്‍ എം വിജയനും മകന്‍ ജിജേഷും ആത്മഹത്യ ചെയ്തത്. സംഭവത്തിൽ ഐ സി ബാലകൃഷ്ണന്‍, എന്‍ ഡി അപ്പച്ചന്‍, ഡിസിസി മുന്‍ ട്രഷറര്‍ കെ കെ ഗോപിനാഥ് എന്നിവരെ പ്രതികളാക്കി പൊലീസ് കേസെടുത്തിരിക്കുന്നത്. കെ.പി.സി.സി. പ്രസിഡന്റിന് നല്‍കാന്‍ വിജയന്‍ എഴുതിയ കത്തില്‍ ഇവരുടെ പേരുകള്‍ പരാമര്‍ശിച്ചിരുന്നതായി പറയുന്നു.

Related Posts