Kerala News

പ്രവാസികൾക്കായി അപകട ഇൻഷുറൻസ് പദ്ധതി; സേവനം കേരളപ്പിറവി ദിനം മുതൽ

തിരുവനന്തപുരം: പ്രവാസികൾക്കു മാത്രമായി കേരള സർക്കാരിന്റെ നോർക്ക റൂട്ട്സ് ഒരുക്കുന്ന അപകട ഇൻഷുറൻസ് പദ്ധതിക്ക് തുടക്കമായി. നോർക്ക കെയർ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ സേവനം കേരളപ്പിറവി ദിനം മുതൽ പൊതു ജനങ്ങൾക്ക് ലഭ്യമാകും. മറ്റു ഇൻഷുറൻസ് പദ്ധതികളുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ നിരക്കിലാകും സേവനം ലഭ്യമാകുക.

കേരളത്തിലെ 500 ലധികം ആശുപത്രികളുൾപ്പെടെ രാജ്യത്തെ 16000 ത്തിലധികം ആശുപത്രികളിലൂടെയാണ് പദ്ധതിയിലൂടെ സൗജന്യ ചികിത്സ ലഭിക്കുക. നിലവിൽ രാജ്യത്തെ ആശുപത്രികളിൽ മാത്രമാണ് സേവനം ലഭ്യമാകുക. എന്നാൽ ഭാവിയിൽ ജിസിസി രാജ്യങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും.

ഈ പദ്ധതിയിലേക്ക് ​ഗ്ലോബൽ രജിസ്ട്രേഷൻ ഡ്രൈവിലൂടെ ഒക്ടോബർ 22 വരെ ചേരാനാകും. ലോകത്തിന്റെ എല്ലാ ഭാ​ഗത്തുമുള്ള മലയാളികൾക്കും പദ്ധതിയുടെ ഭാ​ഗമാകാം. നോർക്കയുടെ ഐഡി കാർഡുള്ള പ്രവാസി മലയാളികളും വിദേശത്ത് പഠിക്കുന്ന കേരളീയരായ വിദ്യാർത്ഥികളും ഈ പദ്ധതിയുടെ പരിധിയിൽ വരും. അം​ഗമാകുന്നവർക്ക് അ‍ഞ്ചുലക്ഷം രൂപയുടെ ആരോ​ഗ്യ ഇൻഷുറൻസും പത്തു ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷയുമാണ് ലഭിക്കുക.

Related Posts