Kerala News

കൊച്ചി വിമാനത്താവളത്തിന് അഭിമാന നേട്ടം; ലാഭം 490 കോടി, 1142 കോടി വരുമാനം

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധപ്പെട്ട് അഭിമാനനേട്ടങ്ങളുടെ വാർത്തയാണ് പുറത്തുവരുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം 1142 കോടി രൂപയുടെ വരുമാനമാണ് കൊച്ചി സിയാൽ വിമാനത്താവള കമ്പനി നേടിയത്. മുൻ വർഷം 412 കോടിയായിരുന്ന നികുതികൾ കഴിച്ചുള്ള ലാഭം 490 കോടി രൂപ രൂപയായി ഉയർന്നു. ഇക്കാലയളവിൽ ഒരു കോടിയിലേറെപ്പേർ കൊച്ചി വിമാനത്താവളത്തിലൂടെ യാത്ര ചെയ്തിട്ടുണ്ട്.

ഈ വർഷം 50 ശതമാനം ലാഭവിഹിതമായി ഓഹരി ഉടമകൾക്ക് നൽകാൻ സിയാൽ ബോർഡ് ഓഫ് ഡയറക്ടേഴ്സ് തീരുമാനിച്ചു. ആകെ 239 കോടി രൂപ ലാഭവിഹിതമായി ഓഹരിയുടമകളിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ കാര്യം കൂടി ചർച്ച ചെയ്യുന്ന സിയാലിന്റെ വാർഷിക പൊതുയോ​ഗം ഈ മാസം 27 ന് നടക്കും. മാനേജിങ് ഡയറക്ടർ എസ് സുഹാസിന്റെ കാലാവധി 3 വർത്തേക്കു കൂടി നീട്ടിയേക്കും.

കഴിഞ്ഞ വർഷം 44,000 ത്തിലധികം ആഭ്യന്തര വിമാന സർവീസുകളും 32,000 ത്തോളം രാജ്യാന്തര സർവീസുകളും കൊച്ചി വിമാനത്താവളത്തിൽ ലിന്നുണ്ടായിട്ടുണ്ട്. ആകെ 76, 068 വിമാനസർവീസുകൾ കൊച്ചിയിൽ നിന്നുണ്ടായി. ആകെ യാത്രക്കാരുടെ എണ്ണം 1.12 കോടിയാണ്. ഇതിൽ 59.26 ലക്ഷം പേർ ആഭ്യന്തര യാത്രക്കാരും 52.7 ലക്ഷം പേർ രാജ്യാന്തര യാത്രക്കാരുമാണ്.

1999 മെയ് 25 ന് പ്രവർത്തനമാരംഭിച്ച കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ വിമാനത്താവളമാണ്. ലോകത്തിലെ ആദ്യത്തെ സമ്പൂർണമായി സൗരോർജത്തിൽ പ്രവർത്തിക്കുന്ന വിമാനത്താവളം കൂടിയാണ് ഇത് എന്ന പ്രത്യേകതയുമുണ്ട്.

Related Posts