കൊച്ചി: നിരന്തരമായ സൈബർ ആക്രമണത്തിൽ സിപിഎം നേതാവ് കെ.ജെ.ഷൈനിന്റെ പരാതിയിൽ കേസെടുത്ത് പൊലീസ്. രാഷ്ട്രീയ പ്രേരിതമായ വേട്ടയാടൽ എന്ന് ആക്ഷേപം ഉയരുന്നതിനിടയിലാണ് പൊലീസ് കേസ്. അതേ സമയം കോൺഗ്രസ് പ്രൊഫയിലുകളാണ് പിന്നിലെന്ന് ആക്ഷേപം ഉയരുന്നതോടെ കൂടുതൽ അറസ്റ്റുണ്ടായേക്കുമെന്ന സൂചനകളും എത്തുകയാണ്. ഷൈനിന്റെ പരാതിയിയിൽ എറണാകുളം റൂറൽ സൈബർ പോലീസാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതിന് ഐടി ആക്ട് പ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്.
കോൺഗ്രസ് അനുകൂല വെബ്സൈറ്റുകൾ, ചില യൂട്യൂബ് ചാനലുകൾ, മലയാളത്തിലെ ഒരു പ്രമുഖ വാർത്ത ദിനപത്രം എന്നിവയ്ക്ക് എതിരെയാണ് പരാതി. മുഖ്യമന്ത്രി, സംസ്ഥാന പൊലീസ് മേധാവി, വനിതാ കമ്മീഷൻ എന്നിവർക്ക് ഷൈൻ നേരത്തെ പരാതി നൽകിയിരുന്നു. സമൂഹമാധ്യമങ്ങളിലുടെ തന്നെ അധിക്ഷേപിച്ച രാഷ്ട്രീയ സാംസ്കാരിക മണ്ഡലത്തിൽ നിറഞ്ഞു നിൽക്കുന്നവർക്കെതിരെയും പരാതിയുണ്ട്.
കെ.ജെ ഷൈനിന്റെ വീട്ടിലെത്തി പൊലീസ് മൊഴി രേഖപ്പെടുത്തി. അധിക്ഷേപം നടത്തിയ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, അവയുടെ ലിങ്കുകൾ, സ്ക്രീൻ ഷോർട്ടുകൾ എന്നിവ പൊലീസിന് കൈമാറിയിട്ടുണ്ട്. അപവാദ പ്രചരണത്തിന് പിന്നിൽ രാഷ്ട്രീയകക്ഷികളാണെന്നും വി.ഡി സതീശനമാണ് പിന്നിലെന്ന് സി.പി.എം ആരോപണം ഉയരുന്നതിനിടയിലാണ് ഷൈനിന്റെ പരാതിയിൽ കേസെടുത്തത്. പറവൂർ സ്വദേശിയായ കോൺഗ്രസ് പ്രവർത്തകനാണ് പ്രചാരണങ്ങൾക്ക് തുടക്കമിട്ടതെന്ന് ഷൈനും കുടുംബവും ആരോപിക്കുന്നത്. എന്നാൽ എന്ത് പ്രശ്നം വന്നാലും എന്റെ വീട്ടിലേക്ക് മാർച്ച് നടത്തുന്നതിന്റെ കാര്യമെന്താണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ മറുപടി. കോൺഗ്രസ് സ്പോൺസേഡ് പ്രചരണങ്ങളാണ് പിന്നിലെന്ന് സി.പി.എമ്മും വാദിക്കുന്നത്.
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോണ്ഡഗ്രസ് പ്രതിരോധത്തിലായപ്പോൾ വിഷയം വഴിതിരിക്കാനുള്ള കോൺഗ്രസ് തന്ത്രമെന്നാണ് ആക്ഷേപം എത്തിയത്. അതേസമയം ആരോപണങ്ങൾക്കും ആക്ഷേപങ്ങൾക്കും പിന്നിൽ ചുക്കാൻ പിടിക്കുന്നത് വി.ഡി സതീശനാണെന്ന ആക്ഷേപത്തെ അതേ നാണയത്തിൽ എതിർത്ത് മുന്നോട്ട് പോകാനാണ് കോൺഗ്രസും ഒരുങ്ങുന്നത്. വിഷയത്തിൽ പരസ്യ പ്രതികരണവുമായി വി.ഡി സതീശൻ രംഗത്തെത്തിയിരുന്നു. കോൺഗ്രസിനെതിരെ സി.പി.എം നടത്തിയ സൈബർ ആക്രമണത്തിൽ ഈ മാന്യതയുണ്ടായിരുന്നോ എന്നും വി.ഡി സതീശൻ പ്രതികരിക്കുന്നത്. കെ.എം ഷാജഹാനും പ്രാദേശിക കോൺഗ്രസ് നേതാവുമാണ് സംഭവത്തിൽ അറസ്റ്റിലായിരിക്കുന്നത്. ഇതോടെ അപവാദ കഥയക്ക് പിന്നാലെ സി.പി.എമ്മിലും അതൃപ്തി പുകയുകയാണ്.
















