Entertainment Homepage Featured News

വേടനൊപ്പമുള്ള ചിത്രം പങ്കുവെച്ചതിൽ വ്യാപക വിമർശനം; മറുപടിയുമായി റാപ്പർ അറിവ്

ഒന്നിലേറെ ലൈം​ഗിക അതിക്രമകേസിൽ ആരോപണവിധേയനായ റാപ്പർ വേടനൊപ്പം നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിൽലുണ്ടായ വിമർശനങ്ങളിൽ മറുപടിയുമായി റാപ്പർ അറിവ് രം​ഗത്തെത്തി. വേടനൊപ്പം അറിവും മാരി സെൽവരാജ് ചിത്രമായ ‘ബൈസൺ കാലമാടൻ’ എന്ന ചിത്രത്തിൽ ഒരു ​ഗാനം പാടിയിരുന്നു. ഈ പാട്ടിന്റെ റിലീസിന് പിന്നാലെയാണ് വേടനും മാരി സെൽവരാജിനുമൊപ്പം നിൽക്കുന്ന ചിത്രം അറിവ് പങ്കുവെച്ചത്. ചിത്രം പങ്കുവെച്ചതിനെതിരെ വ്യാപക വിമർശനമാണ് അറിവിന് നേരിടേണ്ടി വന്നത്.

ചൊവ്വാഴ്ച പുറത്തിറങ്ങിയ ‘റെക്ക റെക്ക’ എന്ന പാട്ടാണ് ബൈസൺ കാലമാടനിൽ അറിവും വേടനും ചേർന്ന് പാടിയത്. പിന്നാലെ ബുധനാഴ്ച തമിഴിൽ ഒരു ക്യാപ്ഷനൊപ്പം അറിവ് എക്‌സിൽ ചിത്രം പങ്കുവെച്ചത്. തുടർന്ന്, ലൈംഗിക അതിക്രമക്കേസിൽ ആരോപണവിധേയനായ ആൾക്കൊപ്പം സഹകരിച്ചത് ചൂണ്ടിക്കാണിച്ച് അറിവിനെതിരെ വ്യപകമായി വിമർശനങ്ങൾ ഉയർന്നു.’വളരെ വ്യക്തിപരവും കലാപരവുമായ ഒരു നിമിഷത്തെ ചിത്രമാണ് ഞാൻ പങ്കുവെച്ചത്. സ്ത്രീകളുടെ ശബ്ദത്തെ ബഹുമാനിക്കുന്നു. സത്യം നിയമത്തിന്റെ വഴിയിൽ പുറത്തുവരണം.’, എന്നായിരുന്നു അറിവിന്റെ മറുപടി.

വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന യുവഡോക്ടറുടെ പരാതിയിൽ വേടനെ ചോദ്യംചെയ്തിരുന്നു. അതിന് ശേഷം 2020-21 കാലഘട്ടത്തിൽ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപണവുമായി ഒരു ഗവേഷകയും ​ഗായികയും പരാതി നൽകിയിരുന്നു. ഇരുകേസിലും വേടനെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും കോടതി ഉത്തരവ് പ്രകാരം ജാമ്യത്തിൽ വിട്ടയച്ചിരുന്നു.

Related Posts