Homepage Featured Kerala News

എം.​കെ. മു​നീ​റി​ന്‍റെ ആ​രോ​ഗ്യ​നി​ല​യിൽ പു​രോ​ഗ​തി; വെന്റിലേറ്ററിൽ നിന്ന് മാറ്റി

കോ​ഴി​ക്കോ​ട്: ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്ന് ചികിത്സയിൽ തുടരുന്ന മു​സ്ലീം ലീ​ഗ് നേ​താ​വും കൊ​ടു​വ​ള്ളി എം​എ​ല്‍​എ​യു​മാ​യ എം.​കെ. മു​നീ​റി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി. പൊ​ട്ടാ​സ്യം ലെ​വ​ല്‍ താ​ഴ്ന്ന​തി​നെ തു​ട​ര്‍​ന്നാ​ണ് എം.​കെ. മു​നീ​റി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ നിലവിലെ ആരോ​ഗ്യനിലയിലെ പുരോ​ഗതി വ്യക്തമാക്കുന്നു. മരുന്നുകളോട് നല്ല രീതിയിൽ പ്രതികരിക്കുന്നെന്നും വെന്റിലേറ്റർ സഹായമില്ലാതെ ചികിത്സയിൽ തുടരുന്നതെന്നും മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു.

അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ല്‍ പൊ​ട്ടാ​സ്യം ലെ​വ​ല്‍ താ​ഴ്ന്ന​തി​ന് പി​ന്നാ​ലെ എം.​കെ. മു​നീ​റി​ന് ഹൃ​ദ​യാ​ഘാ​ത​വും സം​ഭ​വി​ച്ചി​രു​ന്നു. എം​ആ​ര്‍​ഐ പ​രി​ശോ​ധ​ന​യി​ല്‍ ത​ല​യ്ക്ക് കാ​ര്യ​മാ​യ ആ​ഘാ​ത​മൊ​ന്നും ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. ചെ​റി​യ നി​ര്‍​ദേ​ശ​ങ്ങ​ളോ​ടു മു​നീ​ര്‍ പ്ര​തി​ക​രി​ക്കു​ന്നു​ണ്ടെന്നും മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കിയിരുന്നു. തീവ്രപരിചരണ വിഭാ​ഗത്തിൽ തുടരുന്ന എം.കെ മുനീറിനെ കാണാൻ മുതിർന്ന ലീ​ഗ് നേതാക്കളും ആശുപത്രിയിലേക്ക് എത്തിയിരുന്നു.

Related Posts