തിരുവനന്തപുരം: ആദിവാസികൾക്ക് ഏറ്റവും കൂടുതൽ ഭൂമി നൽകിയത് താനായിരുന്നു. എന്നിട്ടും ആദിവാസികളെ ചുട്ടുകരിച്ചെന്ന് താൻ പഴികേട്ടുവെന്നും തുറന്നു പറഞ്ഞ് എ.കെ ആന്റണി. ശിവഗിരിയിൽ നടത്തിയ പൊലീസ് നടപടിയിൽ ഖേദം പ്രകടിപ്പിക്കുന്നതായി എ.കെ.ആന്റണി വ്യക്തമാക്കി. നിയമസഭയിൽ ചർച്ചയ്ക്കിടയിൽ താൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് നടത്തിയ പോലീസ് വേട്ടയാടലുകളെ കുറിച്ചുള്ള ആക്ഷേപങ്ങൾക്കാണ് മറുപടിയുമായി ആന്റണി രംഗത്തെത്തിയത്. തിരുവനന്തപുരത്ത് നടന്ന വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദേഹം.മുത്തങ്ങ വന്യജീവി സങ്കേതമാണ്.
അവിടെ കുടിൽ കെട്ടിയപ്പോൾ എല്ലാ പാർട്ടികളും മാധ്യമങ്ങളും അവരെ ഇറക്കി വിടണമെന്ന് ആവശ്യപ്പെട്ടു. മുത്തങ്ങയിലെ ആദിവാസികളെ ഇറക്കിവിടണമെന്ന് ആവശ്യപ്പെട്ട് മൂന്ന് പ്രാവിശ്യം കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൽ നിന്ന് സർക്കാരിന് സമ്മർദ്ദവും കത്തും ലഭിച്ചു. വന്യജീവി സങ്കേതത്തിൽ ഒരു തരത്തിലുമുള്ള കയ്യേറ്റം അംഗീകരിക്കാൻ പാടില്ലെന്നായിരുന്നു ഞാൻ വാദിച്ചതെന്നും ആന്റണി പറഞ്ഞു. അന്ന് പൊലീസ് നടപടി സ്വീകരിച്ചത് പല താക്കീതുകൾക്ക് ശേഷമായിരുന്നെന്നും ആന്റണി മാധ്യമങ്ങളോട് വെളിപ്പെടുത്തി.
ഞാൻ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് പോയിട്ട് 21 വര്ഷം കേരള രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിന്നു. പിന്നീട് ദേശീയ രാഷ്ട്രീയത്തിലായിരുന്നു ശ്രദ്ധ. മുത്തങ്ങ സംഭവത്തിലെ സിബിഐ അന്വേഷണ റിപ്പോർട്ട് ആരെയാണ് കുറ്റപ്പെടുത്തിയതെന്നും അദ്ദേഹം ചോദിച്ചു. ആ റിപ്പോർട്ട് പുറത്തുവിടാൻ ഇപ്പോഴും തയ്യാറാകണമെന്നും ആന്റണി പറഞ്ഞു. 1995 ൽ ശിവഗിരിയിൽ നടന്ന കാര്യങ്ങൾ ഏറെ വേദനയുണ്ടാക്കി. നടന്ന സംഭവങ്ങൾ നിർഭാഗ്യകരമാണ്. ഹൈക്കോടതി ഉത്തരവ് പ്രകാരം പോലീസിനെ അയയ്ക്കേണ്ടി വന്നുവെന്നും അദേഹം പറഞ്ഞു.
ശിവഗിരിയിൽ അധികാര കൈമാറ്റം നടത്തിയിരിക്കണം എന്നത് കോടതി ഉത്തരവായിരുന്നു. എല്ലാ നടപടിയും പോലീസ് എടുക്കണമെന്നും കോടതി നിർദേശിച്ചിരുന്നു.അതിന്റെ ഫലമായിട്ടാണ് ശിവഗിരിയിൽ പൊലീസ് നടപടിയെത്തിയത്. ശ്രീനാരായണ ഗുരു ഏറ്റവും കൂടുതൽ ആരാധിക്കുന്ന വ്യക്തിയാമെന്നും ആന്റണി കൂട്ടി ചേർത്തു. എന്റെ അഭ്യർത്ഥന മാനിച്ചാണ് ഞാൻ പഠിച്ച ചേർത്തല സ്കൂളിന്റെ പേര് ശ്രീനാരായണ ഹൈസ്കൂൾ എന്ന് മാറ്റിയതെന്നും എ.കെ. ആന്റണി വ്യക്തമാക്കി.
കോടതി ഉത്തരവ് വന്നയുടനെ പോലീസ് ശിവഗിരിയിൽ പോയില്ല. പ്രകാശാനന്ദയ്ക്ക് ചുമതല കെമാറാൻ ശാശ്വതീകാനന്ദയും കൂട്ടരും തയ്യാറായില്ല. ശിവഗിരി കാവിവത്കരിക്കുമെന്ന് വാദിച്ചു. കീഴ്കോടതി വിധികൾ പ്രകാശാനന്ദയ്ക്ക് അനുകൂലമായിരുന്നുവെന്നും എകെ ആന്റണി വ്യക്തമാക്കി.
















