Health Wellness

രാത്രിയിൽ പപ്പായ കഴിക്കൂ; നന്നായി ഉറങ്ങാം, വണ്ണം കുറയ്ക്കാം

നമ്മുടെ നാട്ടിൽ സുഭമായ പപ്പായ നിരവധി പോഷക ഗുണങ്ങളാൽ നിറഞ്ഞിരിക്കുന്നു. പപ്പായയിൽ നാരുകൾ കൂടുതലായതിനാൽ അമിതമായി ഭക്ഷണം കഴിക്കുന്നത് കുറയ്ക്കും. അധിക നാരുകൾ വിവിധ ദഹന പ്രശ്നങ്ങൾ തടയുന്നു. ഉറങ്ങുന്നതിനുമുമ്പ് പപ്പായ കഴിക്കുന്നത് ശരീരത്തിന് വിശ്രമം നൽകുന്നതിനൊപ്പം ശരീര ഭാരം കുറയ്ക്കാനും സഹായിക്കും. ഇത് എങ്ങനെയെന്ന് അറിയാം.

ദഹന ആരോഗ്യത്തിന് വളരെ ഫലപ്രദമാകുന്ന പഴങ്ങളിൽ ഒന്നാണ് പപ്പായ. രാത്രിയിൽ കഴിക്കുമ്പോൾ, അവയുടെ സ്വാഭാവിക പോഷക ഗുണങ്ങൾ കാരണം ദഹനസംബന്ധമായ പ്രവർത്തനങ്ങൾ എളുപ്പമാക്കുന്നു. 2023 ലെ ഒരു ഗവേഷണമനുസരിച്ച്, പപ്പായയിൽ പ്രോട്ടീൻ ഫലപ്രദമായി തകർക്കാൻ സഹായിക്കുന്ന ഒരു എൻസൈമായ പപ്പെയ്ൻ അടങ്ങിയിട്ടുണ്ട്.

രാത്രിയിൽ വയർ നിറയെ ഭക്ഷണം കഴിച്ചശേഷം അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടെങ്കിൽ പപ്പായ കഴിക്കുന്നത് ഗുണം ചെയ്യും. പപ്പായയിൽ 100 ഗ്രാമിന് 1.7 ഗ്രാം എന്ന തോതിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധം അകറ്റി നിർത്തും. രാത്രിയിൽ പപ്പായ കഴിക്കുന്നത് രാവിലെ ദഹനം സുഗമമാക്കും.

ശരീരഭാരം കുറയ്ക്കാൻ പപ്പായ സഹായിക്കുമോ?

ഒരു ചെറിയ പപ്പായയിൽ 68 കാലറി മാത്രമേ അടങ്ങിയിട്ടുള്ളൂ. അതിനാൽതന്നെ പപ്പായ കാലറി കുറഞ്ഞൊരു പഴവർഗമാണ്. ഭക്ഷണത്തിനിടയിലുള്ള ലഘുഭക്ഷണമായോ അത്താഴത്തിന് ലഘുവായ ഭക്ഷണമായോ കഴിക്കാവുന്നതാണ്. ഇതിലെ ഉയർന്ന അളവിലുള്ള നാരുകളും ജലാംശവും ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും, വയറു വീർക്കുന്നത് കുറയ്ക്കാനും, കൂടുതൽ നേരം വയറു നിറഞ്ഞിരിക്കാനും സഹായിക്കുന്നു. അത്താഴത്തിന് ശേഷം മധുരമുള്ള എന്തെങ്കിലും കഴിക്കാൻ തോന്നുന്നുവെങ്കിൽ, ഒരു പാത്രം പപ്പായ കഴിക്കുക.

രാത്രിയിൽ പപ്പായ കഴിക്കാനുള്ള ഏറ്റവും നല്ല മാർഗം

അത്താഴത്തിന് ഏകദേശം 30-60 മിനിറ്റ് കഴിഞ്ഞ് ഒരു ചെറിയ പാത്രം (1 കപ്പ്) പപ്പായ കഴിക്കുക. പപ്പായയിൽ പഞ്ചസാരയോ ക്രീമോ ചേർക്കുന്നത് ഒഴിവാക്കുക. പോഷക ഗുണങ്ങൾ കൂട്ടാനായി കുറച്ച് കുതിർത്ത ബദാം അല്ലെങ്കിൽ വാൽനട്ട് എന്നിവ ചേർക്കുക.

രാത്രിയിൽ പപ്പായ കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വയർ സംബന്ധമായ പ്രശ്നങ്ങളുള്ളവർ രാത്രിയിൽ പപ്പായ അമിതമായി കഴിക്കുന്നത് ഒഴിവാക്കുക, കാരണം ഇത് വയറു വീർക്കാൻ കാരണമാകും. ഒരു കപ്പ് മാത്രം കഴിക്കുക.

പാലിനൊപ്പം പപ്പായ ചേർക്കരുത്. പാലും പഴങ്ങളും ചേർന്ന മിശ്രിതം ദഹിക്കാൻ ബുദ്ധിമുട്ടായിരിക്കും

അത്താഴത്തിന് ശേഷം ഉടൻ പപ്പായ കഴിക്കരുത്. കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ഇടവേള നൽകുക.

Related Posts