ഏഷ്യ കപ്പിലെ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തിനു ശേഷം നാടകീയ രംഗങ്ങള്‍. പാക്കിസ്ഥാനെതിരായ മത്സരശേഷം പാക് താരങ്ങള്‍ക്കു കൈ കൊടുക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ തയ്യാറായില്ല. പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നില്‍ പാക്കിസ്ഥാന്‍ ആണെന്ന ആരോപണം ഇന്ത്യ തുടക്കം മുതലേ ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങളുമായി സൗഹൃദം പോലും പങ്കിടാന്‍ ഇന്ത്യ തയ്യാറാകാതിരുന്നത്.
പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 128 റണ്‍സ് വിജയലക്ഷ്യം 25 പന്തുകളും ഏഴ് വിക്കറ്റുകളും ശേഷിക്കെ ഇന്ത്യ മറികടന്നു. ടീം ടോട്ടല്‍ 125 റണ്‍സില്‍ നില്‍ക്കെ സിക്‌സര്‍ പറത്തിയാണ് നായകന്‍ സൂര്യകുമാര്‍ യാദവ് ഇന്ത്യയുടെ വിജയറണ്‍സ് കുറിച്ചത്. അതിനുശേഷം നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലുള്ള ശിവം ദുബെയ്ക്ക് സൂര്യകുമാര്‍ കൈ കൊടുത്തു. ഇരുവരും ഉടന്‍ ഡ്രസിങ് റൂമിലേക്ക് കയറിപോകുകയും ചെയ്തു.
No handshake by Indian team.
— Aman (@dharma_watch) September 14, 2025
Pakistan waited for handshake but India went to the dressing room and closed the doors.
What a humiliation by Indian team
Belt treatment for Porkis#INDvPAK #IndianCricket #INDvsPAK #indvspak2025 #AsiaCupT20 #AsiaCup #ShubmanGill #ViratKohli𓃵 pic.twitter.com/zXMXZEmiuP
ഇന്ത്യന്‍ താരങ്ങള്‍ക്കു ഹസ്തദാനത്തിനായി പാക്കിസ്ഥാന്‍ താരങ്ങള്‍ ഗ്രൗണ്ടില്‍ കാത്തുനിന്നു. എന്നാല്‍ ഇന്ത്യന്‍ താരങ്ങള്‍ കൈ കൊടുക്കാന്‍ എത്തിയില്ല. പാക് താരങ്ങള്‍ക്കു കൈ കൊടുക്കരുതെന്ന് ഇന്ത്യന്‍ ടീം ഒറ്റക്കെട്ടായി തീരുമാനിക്കുകയായിരുന്നു.
ഇതിനിടെ ഇന്ത്യ ഡ്രസിങ് റൂമിന്റെ പ്രധാന വാതിലും അടച്ചു. പാക്കിസ്ഥാന്‍ താരങ്ങളോ ടീം മാനേജ്‌മെന്റ് അംഗങ്ങളോ ഡ്രസിങ് റൂമിലെത്തിയാലോ എന്ന് കരുതിയാണ് അങ്ങനെ ചെയ്തത്. പാക്കിസ്ഥാന്‍ താരങ്ങളുമായി ഒരു സൗഹൃദത്തിനും ഇന്ത്യന്‍ ടീം ആഗ്രഹിച്ചില്ല. മാത്രമല്ല ടോസിനു ശേഷവും ഇന്ത്യന്‍ നായകന്‍ പാക് നായകനു കൈ കൊടുക്കാന്‍ വിസമ്മതിച്ചു.
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഇരകളായവരുടെ കുടുംബങ്ങള്‍ക്കു ഈ വിജയം സമര്‍പ്പിക്കുന്നതായി മത്സരശേഷം സൂര്യകുമാര്‍ യാദവ് പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറില്‍ ഭാഗമായ രാജ്യത്തെ സൈന്യത്തിനും ഈ ജയം സമര്‍പ്പിക്കുകയാണെന്ന് സൂര്യ പറഞ്ഞു.
അതേസമയം ഇന്ത്യന്‍ ടീം ഹസ്തദാനം നിഷേധിച്ചതില്‍ പാക്കിസ്ഥാന്‍ പരിശീലകന്‍ മൈക്ക് ഹസന്‍ അതൃപ്തി പരസ്യമാക്കി. മത്സരശേഷം കൈ കൊടുക്കാന്‍ പാക്കിസ്ഥാന്‍ താരങ്ങള്‍ക്കു താല്‍പര്യമുണ്ടായിരുന്നു. ഓരോ മത്സരശേഷവും രണ്ട് ടീമിലെ താരങ്ങള്‍ അത് ചെയ്യുന്നതുമാണ്. എന്നാല്‍ ഇന്ത്യന്‍ താരങ്ങള്‍ അതിനു തയ്യാറായില്ല. മത്സരശേഷം സ്വാഭാവികമായി സംഭവിക്കേണ്ട കാര്യങ്ങളാണ് അതെല്ലാമെന്ന് ഹസന്‍ പറഞ്ഞു.
















