ദിസ്പുർ: വടക്കുകിഴക്കൻ മേഖലകളിൽ റിക്ടർ സ്കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ഭൂകമ്പം സംബന്ധിച്ച വിവരങ്ങൾ അസം സർക്കാർ ഉദ്യോഗസ്ഥർ അറിയിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം.
വൈകുന്നേരം 4.41 ന് ഉണ്ടായ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഉദൽഗുരി ജില്ലയാണെന്ന് അവർ പറഞ്ഞു. 5 കിലോമീറ്റർ ആഴത്തിൽ ഭൂകമ്പം രേഖപ്പെടുത്തിയിട്ടുണ്ട്. ആളനാശമോ സ്വത്തുനാശമോ ഉണ്ടായതായി നിലവിൽ റിപ്പോർട്ട് ചെയ്തിട്ടില്ല എന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.