India Lead News News

ജനങ്ങളാണ് എന്റെ ദൈവം; തന്റെ വേദനകൾ അവരോടല്ലാതെ വേറെ ആരോടാണ് പറയേണ്ടതെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ജനങ്ങളാണ് തന്റെ ദൈവവും യജമാനന്മാരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ വിഷമങ്ങൾ ജനങ്ങളോടല്ലാതെ വേറെ ആരോടാണ് പറയുകയെന്നും അദ്ദേഹം ചോദിച്ചു. അസമിലെ ധരങ്ങിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മോദി. താൻ ശിവഭക്തനാണെന്നും കോൺഗ്രസിന്റെ അധിക്ഷേപ വിഷത്തെ വിഴുങ്ങാനുള്ള കഴിവുണ്ടെന്നും മോദി കൂട്ടിച്ചേർത്തു. 

‘‘കോൺഗ്രസ് പാർട്ടി ഒന്നാകെ എന്നെ ലക്ഷ്യമിടുകയാണെന്ന് അറിയാം. മോദി വീണ്ടും കരയുകയാണെന്നാണു പറയുന്നത്. ജനങ്ങളാണ് എന്റെ ദൈവം. ഞാൻ എന്റെ വേദനകൾ അവരോടല്ലാതെ വേറെ ആരോടാണ് പറയേണ്ടത്? ജനങ്ങളാണ് എന്റെ യജമാനന്മാർ, എന്റെ ദൈവം, എന്നെ നിയന്ത്രിക്കുന്ന റിമോട്ട് കൺട്രോൾ. മറ്റൊരു റിമോട്ട് കൺട്രോളും എനിക്കില്ല’’

“ബിജെപി സർക്കാരിന് വികസനത്തിന് ഒരു മന്ത്രമേയുള്ളൂ. ആ മന്ത്രം- ‘നാഗരിക ദേവോ ഭവ’. അതായത്, രാജ്യത്തെ പൗരന്മാർക്ക് ഒരു അസൗകര്യവും നേരിടരുത്. അവർ അവരുടെ നിസ്സാര ആവശ്യങ്ങൾക്കായി ഇവിടെയും അവിടെയും അലഞ്ഞുതിരിയേണ്ടിവരരുത്. വളരെക്കാലമായി, കോൺഗ്രസ് ഭരണകാലത്ത്, ദരിദ്രരെ കഷ്ടപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തു, കാരണം ഒരു പ്രത്യേക വിഭാഗത്തെ പ്രീണിപ്പിച്ചാണ് കോൺഗ്രസ് പ്രവർത്തിച്ചത്.”

എന്നാൽ ബിജെപി പ്രീണനത്തിലല്ല, സംതൃപ്തിയിലാണ് ഊന്നൽ നൽകുന്നത്. ഒരു ദരിദ്രനും ഒരു പ്രദേശവും ഉപേക്ഷിക്കപ്പെടരുത് എന്ന തോന്നലോടെയാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്നും പ്രധാനമന്ത്രി. പ്രധാനമന്ത്രിയെയും അമ്മയെയും കോൺഗ്രസ് അധിക്ഷേപിക്കുകയാണെന്ന ബിജെപിയുടെ പ്രചാരണത്തിനിടെയാണ് മോദിയുടെ വാക്കുകൾ. കോൺഗ്രസിനെതിരെ ശക്തമാ

Related Posts