Career Homepage Featured Job Listing

പത്താം ക്ലാസ് യോ​ഗ്യതയുണ്ടോ? ഇന്റലിജൻസ് ബ്യൂറോയിൽ ജോലി നേടാം, 69,100 രൂപ വരെ ശമ്പളം

ന്യൂഡൽഹി: ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള ഇന്റലിജൻസ് ബ്യൂറോയിൽ അവസരങ്ങൾ. ബ്യൂറോയുടെ സബ്സിഡിയറികളിൽ സുരക്ഷാ അസിസ്റ്റന്റ് തസ്തികയിലേക്ക് 455 ഒഴിവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം ഉൾപ്പെട്ട സബ്സിഡിയറി ഇന്റലിജൻസ് ബ്യൂറോയിൽ 9 ഒഴിവുകളിലേക്കും അപേക്ഷകൾ ക്ഷണിച്ചു. പത്താം ക്ലാസ്/ തത്തുല്യമാണ് അപേക്ഷിക്കാനുള്ള യോഗ്യത.

എൽഎംവി ഡ്രൈവിങ് ലൈസൻസ്, മോട്ടർ മെക്കാനിസത്തിൽ അറിവ്, ഒരു വർഷ ഡ്രൈവിങ് പരിചയം, അപേക്ഷിക്കുന്ന സംസ്ഥാനത്തെ ഡൊമിസൈൽ സർട്ടിഫിക്കറ്റ് എന്നിവയും പത്താം ക്ലാസ് യോ​ഗ്യതയ്ക്കൊപ്പം വേണം. ഓരോ സംസ്ഥാനത്തെയും ഭാഷാപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. 18 മുതൽ 27 വയസ് വരെയാണ് അപേക്ഷകരുടെ പ്രായപരിധി. നിയമാനുസൃതമായി സംവരണം ലഭിക്കുന്ന വിഭാഗങ്ങൾക്ക് പ്രായപരിധിയിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. ₹21,700 മുതൽ ₹69,100 രൂപ വരെ ശമ്പളം.

എഴുത്തുപരീക്ഷ, മോട്ടർ മെക്കാനിസം ടെസ്റ്റ്, ഡ്രൈവിങ് ടെസ്റ്റ് കം ഇന്റർവ്യൂ എന്നിവ അടിസ്ഥാനമാക്കിയാണ് നിയമനം നടത്തുന്നത്. സെപ്റ്റംബർ 28 വരെ അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷക സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.mha.gov.in, മറ്റൊരു വെബ്സൈറ്റ് www.ncs.gov.in എന്നിവ സന്ദർശിക്കുക.

Related Posts