നയ്പിഡാവ്: മ്യാൻമറിലെ സൈനിക ഭരണകൂടം നടത്തിയ വ്യോമാക്രമണത്തിൽ 19 വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു പടിഞ്ഞാറൻ റാഖൈൻ സംസ്ഥാനത്താണ് ദാരുണ സംഭവം അരങ്ങേറിയത്. സായുധ സംഘമായ അരാകൻ ആർമിയാണ് പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്., കുയോക്താവ് ടൗൺഷിപ്പിലെ രണ്ട് സ്വകാര്യ ഹൈസ്കൂളുകളെ ലക്ഷ്യം വച്ചായിരുന്നു ആക്രമണം. മരണങ്ങൾക്ക് പുറമേ, 22 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കൊല്ലപ്പെട്ടവത് 15 നും 21 നും ഇടയിൽ പ്രായമുള്ളവരാണെന്ന് കൗമാരക്കാരാണെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
മ്യാൻമർ സൈന്യവും അരാക്കൻ സൈന്യവും തമ്മിലുള്ള പോരാട്ടം രൂക്ഷമാകുന്നതിനിടയിലാൺ് ആക്രമണം ഉണ്ടായത്. മേഖലയിൽ ഏറ്റുമുട്ടലുകൾ രൂക്ഷമായിരിക്കുകയാണ്. 2021 ഫെബ്രുവരിയിൽ അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത സൈനിക ഭരണകൂടം രാജ്യവ്യാപകമായി സായുധ പ്രതിരോധം തീർക്കുകയാണ്. പ്രാദേശിക സൈനിക സംഘമായ അരാക്കൻ ആർമിയാണ് പ്രധാന എതിരാളി. സിവിലിയൻ പ്രദേശങ്ങളെ പതിവായി ലക്ഷ്യമിടുന്നതായി മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നതിനിടയിലാണ് സ്കൂളുകൾക്ക് നേരെയുള്ള അക്രമവും. സ്കൂളുകൾ ലക്ഷ്യമിടുന്നത് അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ ഗുരുതരമായ ലംഘനമാണെന്നും വിദേശ മാധ്യമങ്ങൾ ആരോപിക്കുന്നു. കിയൗക്താവ് ടൗൺഷിപ്പിന്റെ ഭരണ നിയന്ത്രണം പിടിച്ചെടുത്തിരിക്കുന്നത് അരക്കാൻ സൈന്യമാണ്. ഇവരെ ഉന്മൂലനം ചെയ്യാനുള്ള നടപടിയാണ് സൈനിക ഭരണകൂടം തുടരുന്നത്.