കാൻസറിനെ ഒരു മാരക രോഗമായി കണക്കാക്കപ്പെടുന്നു. എന്നാൽ, ഇന്ന് കാൻസറിനെ അതിജീവിക്കുന്നവരുടെ എണ്ണം കൂടി വരുന്നുണ്ട്. മെച്ചപ്പെട്ട കാൻസർ പരിശോധനകളും പതിവ് പരിശോധനകളും രോഗം നേരത്തെ കണ്ടെത്തി ചികിത്സിച്ച് ഭേദമാക്കാൻ സഹായിക്കുന്നുണ്ട്. ഇത്തരത്തിൽ നേരത്തെയുള്ള പരിശോധനകൾ രോഗ ചികിത്സ കൂടുതൽ എളുപ്പമാക്കുകയും ചെയ്തിട്ടുണ്ട്.
കാൻസർ ഉണ്ടോയെന്ന് തിരിച്ചറിയാൻ ചില ലക്ഷണങ്ങൾ സഹായിക്കും. എന്നാൽ, ഈ ലക്ഷണങ്ങളിൽ ഒന്ന് ശ്രദ്ധയിൽപ്പെട്ടാൽ നിങ്ങൾക്ക് കാൻസർ ഉണ്ടെന്ന് അർത്ഥമാക്കുന്നില്ല. സുരക്ഷിതമായിരിക്കാൻ, ഈ അഞ്ച് ലക്ഷണങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കണമെന്ന് മാത്രം.
- ശരീര ഭാരം പെട്ടെന്ന് കുറയുക
ഒരു കാരണവുമില്ലാതെ ശരീരഭാരം കുറയുകയാണെങ്കിൽ, ഡോക്ടറെ കാണുക. ചെറിയ രീതിയിൽ ശരീര ഭാരം കുറയുന്നതിൽ വിഷമിക്കേണ്ട കാര്യമല്ല. എന്നാൽ, ചില സന്ദർഭങ്ങളിൽ ശരീര ഭാരം പെട്ടെന്ന് കുറയുന്നത് കാൻസറിന്റെ ആദ്യ ലക്ഷണമായിരിക്കാം.
- ക്ഷീണം
ഒരു ദിവസം മുഴുവൻ ജോലി ചെയ്തതിനുശേഷമോ കളിച്ചതിനുശേഷമോ അനുഭവപ്പെടുന്ന ക്ഷീണമല്ല ഇത്. വിശ്രമിച്ചാലും മാറാത്ത അമിത ക്ഷീണം കാൻസറിന്റെ പ്രാരംഭ ലക്ഷണമാകാം. ശരീരത്തിലെ പോഷകങ്ങൾ വളരാനും പുരോഗമിക്കാനുംകാൻസർ ഉപയോഗിക്കുന്നു, അങ്ങനെ ആ പോഷകങ്ങൾ ശരീരത്തിന് ലഭിക്കുന്നില്ല. ഈ പോഷക കുറവ് നിങ്ങളെ വളരെ ക്ഷീണിതരാക്കും. ക്ഷീണത്തിന് നിരവധി കാരണങ്ങളുണ്ട്, അവയെല്ലാം കാൻസറുമായി ബന്ധപ്പെട്ടതല്ല. ലക്ഷണങ്ങൾ നിങ്ങളുടെ ജീവിത നിലവാരത്തെ ബാധിക്കുന്ന തരത്തിൽ ഗുരുതരമാണെങ്കിൽ ഡോക്ടറെ കാണുക.
- പനി
പനി ഒരു സീസണൽ രോഗമാണ്. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം പലപ്പോഴും പനി വരുന്നതിന് കാരണമാണ് പലപ്പോഴും സ്വയം മാറും. എന്നാൽ, വിട്ടുവിട്ടു പനി വരുന്നത് കാൻസറിനെ സൂചിപ്പിക്കാം. പനി കൂടുതലും രാത്രിയിലാണ് ഉണ്ടാകുന്നത്, അണുബാധയുടെ മറ്റ് ലക്ഷണങ്ങളൊന്നുമില്ല, രാത്രിയിൽ അമിതമായി വിയർക്കുന്നു തുടങ്ങിയ സാഹചര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം.
- വേദന
പലവിധ ആരോഗ്യപ്രശ്നങ്ങൾ മൂലമുണ്ടാകുന്ന മറ്റൊരു ലക്ഷണമാണ് വേദന, അവയിൽ മിക്കതും കാൻസറല്ല. കാൻസർ വ്യത്യസ്ത രീതികളിൽ വേദനയ്ക്ക് കാരണമാകും. വിട്ടുമാറാത്ത വേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ, എവിടെയാണ് വേദന തോന്നുന്നതെന്ന് നിങ്ങൾക്ക് ഉറപ്പില്ലെങ്കിൽ ഒരു ആരോഗ്യ വിദഗ്ധന്റെ സഹായം തേടുന്നതാണ് നല്ലത്.
- ചർമ്മത്തിലെ മാറ്റങ്ങൾ
ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് ചർമ്മം. മഞ്ഞപ്പിത്തം അണുബാധയോ കാൻസറോ ഉണ്ടാകാനുള്ള സാധ്യതയെ സൂചിപ്പിക്കുന്ന ഒരു ലക്ഷണമാണ്. മഞ്ഞപ്പിത്തത്തിന്റെ എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ ഡോക്ടറെ സമീപിക്കുക. ശരീരത്തിലെ മറുകുകളിലുണ്ടാകുന്ന മാറ്റങ്ങളും ആശങ്കപ്പെടേണ്ടതാണ്. മറുകുണ്ടെങ്കിൽ ഡോക്ടറെ കാണുക.