Homepage Featured India News

സംസ്ഥാനങ്ങളിൽ എസ്‌ഐആർ നടപടികൾ തുടങ്ങി, ആശങ്കയുമായി കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ


ന്യൂഡൽഹി: സംസ്ഥാനങ്ങളിൽ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിനുള്ള നടപടികൾ തുടങ്ങിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. സുപ്രീം കോടതിയിൽ സത്യവാങ്മൂലവും സമർപ്പിച്ചു. 2026 ജനുവരി ഒന്ന് യോഗ്യത തീയതിയായി നിശ്ചയിച്ചു. അതിനുള്ളിൽ നടപടികൾ പൂർത്തിയാക്കും. ഇതിനായി സംസ്ഥാന സിഇഒമാർക്ക് നിർദ്ദേശം നൽകി എന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസ്താവിച്ചു.

കഴിഞ്ഞമാസം ബിജെപി നേതാവ് അശ്വിനി കുമാര്‍ ഉപാധ്യയ സുപ്രിംകോടതിയില്‍ ഒരു ഹര്‍ജി സമര്‍പ്പിച്ചിരുന്നു. കൃത്യമായ ഇടവേളകളില്‍ രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും വോട്ടര്‍ പട്ടിക പരിഷ്‌കരണം നടത്തണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ഈ ഹര്‍ജിയില്‍ സുപ്രിംകോടതി തിരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസ് നല്‍കിയിരുന്നു. ഇതിന് മറുപടിയായിട്ടാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.

കേരളത്തിലെ എസ്‌ഐആർ നടപടികളില്‍ ആശങ്കയുമായി രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തി. നിലവിൽ പട്ടികയിൽ ഉള്ളവരെ ഒഴിവാക്കരുതെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. നടപടികൾക്ക് രാഷ്ട്രീയ ചായ്വ് ഉള്ളവരെ നിയോഗിക്കരുതെന്നും ആവശ്യപ്പെട്ടു. സിപിഎം നിലപാട് വ്യക്തമാക്കിയിട്ടില്ല. സുപ്രീം കോടതിയിൽ കേസ് നിലനിൽക്കെ കമ്മീഷൻ നടപടികളുമായി മുന്നോട്ട് പോകുന്നതിൽ സിപിഎം പ്രതിഷേധം അറിയിക്കും. ഇക്കാര്യം ഇന്ന് ചേരുന്ന കേന്ദ്ര കമ്മറ്റി യോഗത്തിൽ ചർച്ചയാകും.രാജ്യ വ്യാപക എസ് ഐ ആറിന് എതിരെ പ്രതിപക്ഷം നൽകിയ ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിൽ ഉണ്ട്.

Related Posts