Homepage Featured Kerala News

വിവാദ ശബ്ദരേഖ ചോർച്ച; ശരത്തിനെതിരെ നടപടി വന്നേക്കും

തൃശൂർ: സിപിഎമ്മിനെ വെട്ടിലാക്കിയ ശബ്ദരേഖ ചോർച്ച വിവാദത്തിൽ തൃശൂർ ജില്ലാ സെക്രട്ടറി വി പി ശരത്തിന് എതിരെ നടപടി വന്നേക്കും. മൂന്നു ദിവസത്തിനുള്ളിൽ വിഷയത്തില്‍ വിശദീകരണം നൽകണം എന്നാണ് പാർട്ടി നിർദേശം . മറുപടി തൃപ്തികരമല്ലെങ്കിൽ അച്ചടക്ക നടപടി സ്വീകരിക്കും എന്നാണ് വിവരം.

സിപിഎം നേതാക്കൾക്കെതിരെ ഗുരുതര സാമ്പത്തിക ആരോപണമാണ് ഡിവൈഎഫ്ഐ നേതാവ് ഉന്നയിച്ചത്. തൃശ്ശൂരിലെ സിപിഎം നേതാക്കൾക്കെതിരെയാണ് ഡി വൈ എഫ്ഐ തൃശ്ശൂർ ജില്ലാ സെക്രട്ടറി ശരത്പ്രസാദ് ആരോപണമുന്നയിച്ചത്. സ്വകാര്യ സംഭാഷണത്തിനിടെയാണ് പരാമർശങ്ങൾ. കരുവന്നൂർ തട്ടിപ്പിൽ ഉൾപ്പെട്ട് അന്വേഷണ നിഴലിൽ നിൽക്കുന്ന മുൻ മന്ത്രിയും സി പി എം തൃശൂർ മുൻ ജില്ലാ സെകട്ടറിയുമായ എ സി മൊയ്തീൻ, മുൻ എം എൽ എ യും കേരള ബാങ്ക് ഭരണ സമിതിയംഗവുമായിരുന്ന എം കെ കണ്ണൻ, സിപിഎം ജില്ലാ നേതാക്കളായ വർഗ്ഗീസ് കണ്ടംകുളത്തി, അനൂപ് ഡേവിസ് കാട എന്നിവരെയാണ് പേരെടുത്ത് പരാമർശിക്കുന്നത്.

ശരത് പ്രസാദ് കൂടി ഉൾപ്പെട്ട മണ്ണുത്തി സിപിഎം ഏരിയ കമ്മിറ്റി കീഴിലുള്ള ഏഴ് സഹകരണ സംഘങ്ങളിൽ സിപിഎം നേതാക്കൾ കോടികളുടെ അഴിമതി നടത്തിയെന്ന് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം നിബിൻ ശ്രീനിവാസൻ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

സിപിഎം നേതാക്കൾ ഒരു ഘട്ടം കഴിഞ്ഞാൽ സാമ്പത്തികമായി ഉന്നതരായി മാറുമെന്ന ശരത് പ്രസാദിന്റെ ശബ്ദ സന്ദേശമാണ് പുറത്ത് വന്നത്. സിപിഎം നേതാക്കൾ അവരവരുടെ കാര്യം നോക്കാൻ നല്ല മിടുക്കന്മാരാണെന്ന് ശരത് പ്രസാദ് പറയുന്നു. എം കെ കണ്ണന് കോടാനുകോടി സ്വത്തുണ്ട്. എം കെ കണ്ണന്റെ കപ്പലണ്ടി കച്ചവടം ആയിരുന്നുവെന്നും ശരത് പ്രസാദിന്റെ ശബ്ദ സന്ദേശത്തിലുണ്ട്.

അഞ്ച് കൊല്ലം മുമ്പ് റെക്കോർഡ് ചെയ്യപ്പെട്ട സന്ദേശമാണ് ഇതെന്ന് ശരത് പ്രസാദ് സമ്മതിച്ചിട്ടുണ്ട്. പ്രതിമാസം ഏരിയ സെക്രട്ടറിക്ക് പതിനായിരം സമ്പാദിക്കാൻ ആയാൽ സംസ്ഥാന കമ്മിറ്റി അംഗത്തിന് അത് ഒരു ലക്ഷം വരെ ആണെന്നും ശരത്ത് പറയുന്നു. കപ്പലണ്ടി കച്ചവടം നടത്തിയ എം കെ കണ്ണൻ ശതകോടീശ്വരനായ രാഷ്ട്രീയം കൊണ്ടാണെന്നും ശരത്ത് പറയുന്നു. എ സി മൊയ്തീനെ അപ്പർ ക്ലാസ് ഡീലർ എന്നാണ് ശരത് വിശേഷിപ്പിക്കുന്നത്.

Related Posts