Homepage Featured Kerala News

ന​വ​രാ​ത്രിക്ക് അധി​ക സ​ര്‍​വീ​സു​ക​ളു​മാ​യി കെ​എ​സ്ആ​ർ​ടി​സി

തി​രു​വ​ന​ന്ത​പു​രം: ന​വ​രാ​ത്രി ആ​ഘോ​ഷ​ളുടെ ഭാ​ഗമായി അധിക സർവീസ് പ്രഖ്യാപിച്ച് കെഎസ്ആർടിസി. ഈ മാസം 25 മു​ത​ൽ ഒ​ക്ടോ​ബ​ർ 14 വ​രെ​യാ​ണ് സ​ർ​വീ​സു​ക​ൾ. മൈ​സൂ​ർ, ചെ​ന്നൈ, ബം​ഗ​ളൂ​രു, ന​ഗ​ര​ങ്ങ​ളി​ൽ നി​ന്നു​മാ​ണ് അ​ധി​ക സ​ര്‍​വീ​സു​ക​ൾ ന‌​ട​ത്തു​ന്ന​ത്.

ഓ​ണ​ക്കാ​ല​ത്ത് റെക്കോർ​​ഡ് വ​രു​മാ​ന വ​ര്‍​ധ​ന നേ​ടി​യ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് ന​വ​രാ​ത്രി സ​ർ​വീ​സു​ക​ൾ. സെ​പ്റ്റം​ബ​ർ എ​ട്ടി​നു ടി​ക്ക​റ്റ് വ​രു​മാ​ന​ത്തി​ലൂ​ടെ 10.19 കോ​ടി രൂ​പ​യും ടി​ക്ക​റ്റ് ഇ​ത​ര വ​രു​മാ​ന​മാ​യി 82 ല​ക്ഷം രൂ​പ​യും ല​ഭി​ച്ചി​രു​ന്നു. അ​ധി​ക സ​ർ​വീ​സു​ക​ളും മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളു​മൊ​രു​ക്കി നേ​ട്ട​മു​ണ്ടാ​ക്കി​യ മാ​തൃ​ക​യാ​ണ് ന​വ​രാ​ത്രി അ​വ​ധി​ക്കാ​ല​ത്തും കെ​എ​സ്ആ​ർ​ടി​സി പി​ന്തു​ട​രു​ന്ന​ത്. സ്ലീപ്പർ, എസി, ദീർഘൂര സൂപ്പർഫാസ്റ്റ് ബസുകളിലൂടെ വരുമാന നേട്ടം കൊയ്യാനുള്ള ശ്രമിത്തിലാണ് കെഎസ്ആർടിസി.

Related Posts