മിൻസ്‌ക്: പോളണ്ടും റഷ്യയും തമ്മിൽ സംഘർഷം രൂക്ഷമായതിന്റെ പശ്ചാത്തലത്തിൽ റഷ്യയും ബെലാറസും സംയുക്ത സൈനികാഭ്യാസത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. വാർസോയിൽ നിരവധി ആക്രമണ ഡ്രോണുകൾ വിക്ഷേപിച്ചു എന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ സൈനികാഭ്യാസങ്ങൾ പോളണ്ട്, ലിത്വാനിയ, ലാത്വിയ എന്നിവയുൾപ്പെടെ നാറ്റോയുടെ കിഴക്കൻ ഭാഗത്തുള്ള നിരവധി രാജ്യങ്ങളെ അതീവ ജാഗ്രതയിലാക്കിയിട്ടുണ്ട്. ഇരു രാജ്യങ്ങളുടെയും അതിർത്തികൾക്ക് സമീപം സൈനികാഭ്യാസങ്ങൾ നടത്തുന്നതിന്റെ മറവിലാണ് റഷ്യ ഉക്രെയ്നിൽ പ്രവേശിച്ചത്.
പോളണ്ടിനെതിരെ ആക്രമണം നടത്താൻ പുടിൻ ഉത്തരവിട്ടേക്കുമെന്ന് നാറ്റോയിലെ യൂറോപ്യൻ യൂണിയൻ അംഗങ്ങൾ ഭയപ്പെടുന്നുണ്ട്. സൈന്യം ഇതിനകം തന്നെ രാജ്യത്ത് പരീക്ഷണ ഡ്രോൺ ആക്രമണം ആരംഭിച്ചുകഴിഞ്ഞു. ആക്രമണത്തെ ഭയന്ന് മൂന്ന് രാജ്യങ്ങളും ബെലാറസുമായുള്ള അതിർത്തികൾ അനിശ്ചിതകാലത്തേക്ക് അടച്ചിടാൻ ഉത്തരവിട്ടു. പോളിഷ് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്ക് തന്റെ രാജ്യത്തിന് ഇനി വരുന്നത് നിർണായക ദിനങ്ങൾ ആകുമെന്ന് മുന്നറിയിപ്പ് നൽകി. ബുധനാഴ്ച പുലർച്ചെ നാറ്റോ സഖ്യകക്ഷികൾ തങ്ങളുടെ വ്യോമാതിർത്തിയിൽ പറന്ന റഷ്യൻ ഡ്രോണുകൾ ജെറ്റുകൾ ഉപയോഗിച്ച് വെടിവച്ചിട്ടു.
അതേസമയം, പോളിഷ് അധികൃതരുടെ ആശങ്കകളെ റഷ്യൻ ഭരണകൂടം തള്ളി. ഇപ്പോൾ നടക്കുന്നത് ആസൂത്രിതമായ അഭ്യാസങ്ങളാണ്. ആരെയും ലക്ഷ്യം വച്ചുള്ളതല്ല, എന്ന് ക്രെംലിന്റെ മുഖ്യ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. എന്നിരുന്നാലും ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയും റഷ്യയുടെ നീക്കത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
റഷ്യയുടെ ഇത്തരം നടപടികൾ പ്രതിരോധമല്ലെന്നും ഉക്രെയ്‌നിനെതിരെ മാത്രമല്ല അവർ ലക്ഷ്യമിടുന്നതെന്നും ദിമിത്രി പെസ്കോവ് വ്യാഴാഴ്ച കൈവിൽ പറഞ്ഞു. ഉക്രെയ്‌ൻ ആക്രമണം ആരംഭിക്കുന്നതിന് ഏതാനും മാസങ്ങൾക്ക് മുമ്പ്, 2021 ൽ സമാനമായ അഭ്യാസങ്ങൾക്കായി റഷ്യ ഏകദേശം 200,000 സൈനികരെ അയച്ചു എന്നും അദ്ദേഹം പറഞ്ഞു. ജനുവരിയിൽ 13,000 സൈനികർ അഭ്യാസത്തിൽ പങ്കെടുക്കുമെന്ന് ബെലാറസ് പ്രഖ്യാപിച്ചിരുന്നു, എന്നാൽ മെയ് മാസത്തിൽ എണ്ണം പകുതിയായി കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചു.