തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും എയര്‍ ആംബുലൻസിൽ ഹൃദയം കൊച്ചിയിലേക്ക് എത്തിക്കും. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്നാണ് ഹൃദയവും വഹിച്ചുകൊണ്ടുള്ള എയര്‍ ആംബുലന്‍സ് പറന്നുയരുന്നത്. അപകടത്തിൽ പരിക്കേറ്റ് മരിച്ച 33 വയസുകാരൻ കൊല്ലം സ്വദേശി ഐസക്കിന്റെ ഹൃദയമാണ് എയര്‍ ആംബുലൻസിൽ എത്തിക്കുന്നത്. എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 28കാരനായ അങ്കമാലി സ്വദേശി അജിൻ ഏലിയാസിനാണ് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തുന്നത്.
കിംസ് ആശുപത്രിയിൽ നിന്നും ആംബുലൻസ് മാർഗ്ഗം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച ശേഷമാകും എയർ ആംബുലൻസ് വഴി ഹൃദയം കൊച്ചിക്ക് കൊണ്ടുപോകുക. ഡോ. ജോസ് പെരിയപ്പുറത്തിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടക്കുന്നത്.സെപ്റ്റംബര്‍ 6ന് കൊട്ടാരക്കരയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ചാണ് ഹോട്ടല്‍ ഉടമയായഐസക്കിനു പരുക്കേറ്റത്.ഇന്നലെ രാത്രിയാണ് മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. തുടര്‍ന്ന് കെ സോട്ടോ വഴി അയവയങ്ങള്‍ ദാനംചെയ്യാനുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കുകയായിരുന്നു.