Kerala News

10 ലക്ഷം രൂപ വരെ പരിരക്ഷ; ‘നോർക്ക കെയർ’ – പ്രവാസികൾക്കുള്ള സമഗ്ര ആരോഗ്യ, അപകട ഇൻഷുറൻസ്

നോർക്ക റൂട്ട്‌സ്‌ മുഖേന കേരള സർക്കാർ നടപ്പാക്കുന്ന ഇൻഷുറൻസ് പദ്ധതി ‘നോർക്ക കെയർ’ യാഥാർത്ഥ്യമാകുന്നു. അഞ്ചു ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും 10 ലക്ഷം രൂപയുടെ ഗ്രൂപ്പ് പേഴ്സണൽ അപകട പരിരക്ഷയും ലഭിക്കുന്ന പദ്ധതി സെപ്റ്റംബർ 22ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മുഴുവൻ മലയാളികളെയും പദ്ധതിയുടെ ഭാഗമാക്കുകയാണ് ലക്ഷ്യം യുഎഇയിൽ മാത്രം രണ്ടുലക്ഷം പേരെയാണ് ആദ്യപടിയെന്നോണം ലക്ഷ്യമിടുന്നത്.

നോർക്ക അംഗത്വമുള്ളവർക്ക് സെപ്തംബർ 22 മുതൽ പദ്ധതിയിൽ രജിസ്റ്റർ ചെയ്യാം. ഒക്‌ടോബർ 21 വരെയാണ് എൻറോൾമെന്റ് സമയം. നവംബർ ഒന്നുമുതലാണ് പോളിസിയുടെ ആനുകൂല്യങ്ങൾ ലഭ്യമായി തുടങ്ങുക. രണ്ടു മക്കളടക്കം നാലുപേരടങ്ങുന്ന കുടുംബത്തിന് 13,411 രൂപയോ, 563 ദിർഹമോ ആണ്‌ പ്രീമിയം. അധികം കുട്ടികളിൽ ഓരോരുത്തർക്കും 4130 രൂപയോ 173 ദിർഹമോ അടയ്ക്കണം. 

വ്യക്തിക്ക് 8101 രൂപയോ 340 ദിർഹമോ ആണ് പ്രീമിയം തുക. രണ്ടാം ഘട്ടത്തിൽ പ്രവാസികളുടെ രക്ഷിതാക്കളെയും പരിധിയിൽ കൊണ്ടുവരും. 18 മുതൽ 70 വയസ്സുവരെയാണ് പ്രായപരിധി. ഗ്രൂപ് മെഡിക്ലെയിം അഞ്ചുലക്ഷം രൂപയാണ് ഇൻഷുറൻസ് തുക. അലോപ്പതിക്ക് പുറമെ ആയുർവേദവും ഇൻഷുറൻസ് പരിധിയിൽ വരും. ഗ്രൂപ് പേഴ്സണൽ ആക്സിഡന്റ് 10 ലക്ഷം രൂപയാണ്‌. നോർക്ക വെബ്‌സൈറ്റ്‌, ആപ്ലിക്കേഷൻ എന്നിവ വഴി രജിസ്റ്റർ ചെയ്യാം. ഇന്ത്യയ്ക്കകത്ത് 14,200 ആശുപത്രികളിൽ പദ്ധതിയുടെ സേവനം ലഭ്യമാവും.

Related Posts