Health Homepage Featured Wellness

ഹൃദയാഘാതത്തിന് സാധ്യതയുണ്ടോ? കണ്ടുപിടിക്കാൻ 4 വഴികൾ

ഹൃദയത്തിലേക്കുള്ള രക്തധമനികളിലെ ബ്ലോക്ക് വരാതിരിക്കാൻ ജീവിതശൈലിയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. നല്ല ഭക്ഷണം കഴിക്കുകയുംതും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുകയും ചെയ്തതുകൊണ്ട് മാത്രം പോരാ. ധമനികളിലെ ബ്ലോക്കിന്റെ ലക്ഷണങ്ങൾ തിരിച്ചറിയാൻ അത്ര എളുപ്പമല്ല. എന്നിരുന്നാലും, ചില ലക്ഷണങ്ങൾ സാധാരണ മെഡിക്കൽ പരിശോധനകളിലൂടെ തിരിച്ചറിയാൻ കഴിയും. അടുത്തിടെ ഒരു വീഡിയോയിൽ കാർഡിയോവാസ്കുലാർ സർജൻ ഡോ. ജെറമി ലണ്ടൻ ധമനികളിലെ ബ്ലോക്ക് തിരിച്ചറിയാനും കാർഡിയോവാസ്കുലാർ സങ്കീർണതകൾക്കുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്ന 4 പരിശോധനകളെക്കുറിച്ച് വിശദീകരിക്കുകയുണ്ടായി.

  1. പതിവായി ബിപി പരിശോധിക്കുക

ജീവിതശൈലിയിലെ മാറ്റങ്ങൾ രക്തസമ്മർദം എളുപ്പത്തിൽ മാറ്റുമെന്ന് ഡോ.ജെറമി പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കനുസരിച്ച്, ഇന്ത്യൻ ജനസംഖ്യയുടെ 12% പേർക്ക് മാത്രമേ രക്തസമ്മർദം നിയന്ത്രണത്തിലായിട്ടുള്ളൂ. ഉയർന്ന രക്തസമ്മർദം ‘നിശബ്ദ കൊലയാളി’ ആണ്. ഇത് ധമനികളുടെ ഭിത്തികൾക്ക് കേടുപാടുകൾ വരുത്തുകയും കൊഴുപ്പ് അടിഞ്ഞുകൂടുന്നതിലേക്ക് നയിക്കുകയും ചെയ്യുന്നതിനാൽ ധമനികൾ അടഞ്ഞുപോകാനുള്ള സാധ്യത വർധിപ്പിക്കുന്നു. പതിവായി രക്തസമ്മർദം പരിശോധിക്കുന്നത് ധമനികളിലെ ബ്ലോക്ക് നേരത്തെ കണ്ടെത്തലിന് സഹായിക്കും. കൂടാതെ ധമനികൾ അടഞ്ഞുപോകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.

  1. വിശദമായ രക്തപരിശോധന

ധമനികളിൽ ആതെറോസ്ക്ലെറോസിസ് അല്ലെങ്കിൽ പ്ലാക്ക് അടിഞ്ഞുകൂടുന്നതിന്റെ മറഞ്ഞിരിക്കുന്ന അപകടങ്ങൾ തിരിച്ചറിയാൻ ഒരുകൂട്ടം രക്തപരിശോധനയിലൂടെ സാധിക്കും. സാധാരണ രക്തപരിശോധനയിൽ കൊളസ്ട്രോളും ഷുഗറും പരിശോധിക്കുമ്പോൾ, വിശദമായ പരിശോധനയിലൂടെ കൊളസ്ട്രോൾ കണങ്ങളുടെ എണ്ണവും തരവും, രക്തക്കുഴലുകളിലെ വീക്കം, രക്തം കട്ടപിടിക്കുന്ന പ്രവണത എന്നിവ തിരിച്ചറിയാൻ കഴിയും.

  1. ഡെക്സ (DEXA) സ്കാൻ

വയറിലെ ആന്തരിക അവയവങ്ങൾക്ക് ചുറ്റുമുള്ള വിസറൽ കൊഴുപ്പ് അല്ലെങ്കിൽ ‘അപകടകരമായ’ കൊഴുപ്പ് ധമനികളിലെ ബ്ലോക്കിന്റെ ഒരു അപകട ഘടകമാണ്. ഡെക്സ സ്കാൻ അല്ലെങ്കിൽ ഡ്യുവൽ-എനർജി എക്സ്-റേ അബ്സോർപ്റ്റിയോമെട്രിയിലൂടെ ശരീരത്തിലെ വിസറൽ കൊഴുപ്പിന്റെ അളവ് വ്യക്തമാകും. വിസറല്‍ കൊഴുപ്പ് ധമനികളില്‍ തടസങ്ങള്‍ രൂപപ്പെടാന്‍ ഇടയാക്കാം.

  1. വിഒ2 (VO2) മാക്സ് ടെസ്റ്റ്

ഏറ്റവും പ്രധാനപ്പെട്ട നാലാമത്തെ പരിശോധന വിഒ2 മാക്സ് ടെസ്റ്റ് ആണ്. ഈ പരിശോധനയിൽ കാർഡിയോവാസ്കുലർ കാര്യക്ഷമത അളക്കുകയും എയറോബിക് ഫിറ്റ്നസിനെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. അത്‌ലറ്റുകൾക്ക് വിഒ2 പരിശോധനയെക്കുറിച്ച് പരിചിതമാണെങ്കിലും, കാർഡിയോളജിസ്റ്റുകളും ഈ പരിശോധന ശുപാർശ ചെയ്യുന്നു. കാരണം വിഒ2 മാക്സിന്റെ ആദ്യ ലക്ഷണങ്ങൾ ധമനികളുടെ തടസത്തിലേക്ക് നയിച്ചേക്കാം.

Related Posts