Career Homepage Featured Job Listing

ബിടെക്ക്/ ബിഎസ്സി ബിരുദമുണ്ടോ? ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ അവസങ്ങൾ, 70,000 രൂപ വരെ ശമ്പളം

ബെം​ഗളൂരു: ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെ ഹൈദരാബാദ് യൂണിറ്റിൽ അവസരങ്ങൾ. ട്രെയിനി എൻജിനീയർ, പ്രോജക്ട് എൻജിനീയർ എന്നീ തസ്തികകളിലായി 80 ഒഴിവുകളാണുള്ളത്. നിയമനം താൽക്കാലികമായിരിക്കും.

ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, കംപ്യൂട്ടർ സയൻസ് എഞ്ചിനീയർ എന്നീ വിഭാ​ഗങ്ങളിൽ ട്രെയിനി എൻജിനീയറുടെ ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ബന്ധപ്പെട്ട വിഷയത്തിൽ ബിഇ/ബിടെക്/ബിഎസ്സി എൻജിനീയറിങ് എന്നിവയാണ് യോ​ഗ്യത. 30,000 മുതൽ 40,000 വരെയാണ് ശമ്പളം. 28 വയസ്സാണ് അപേക്ഷിക്കാനുള്ള കൂടിയ പ്രായപരിധി.

പ്രോജക്ട് എൻജിനീയർ വിഭാ​ഗത്തിലേക്ക് ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, കംപ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ, സിവിൽ എഞ്ചിനീയർമാരുടെ അപേക്ഷ ക്ഷണിക്കുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ബിഇ/ ബിടെക്/ ബിഎസ്സി എൻജിനീയറിങ് ബിരുദവും 2 വർഷ പ്രവർത്തി പരിചയവുമാണ് യോ​ഗ്യത. അപേക്ഷിക്കാനുള്ള കൂടിയ പ്രായപരിധി 32 വയസ്സാണ്. 40,000 മുതൽ 55,000 രൂപ വരെയാണ് ശംമ്പളം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി സെപ്റ്റംബർ 12 ആണ്.

രാജസ്ഥാൻ, ഗുജറാത്ത് എന്നീ സൈറ്റുകളിൽ ഫീൽഡ് ഓപ്പറേഷൻ എൻജിനീയർ, പ്രോജക്ട് എൻജിനീയർ തുടങ്ങിയ തസ്തികകളിലേക്ക് 22 ഒഴിവുകളാണുള്ളത്. ഇലക്ട്രോണിക്സ്, കംപ്യൂട്ടർ സയൻസ് വിഭാഗങ്ങളിലായി താൽക്കാലിക നിയമനത്തിലാണ് അവസരം. സെപ്റ്റംബർ 8, 11 തീയതികളിൽ ഈ തസ്തികകളിലേക്ക് ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുക്കുക. ബന്ധപ്പെട്ട വിഭാഗത്തിൽ ബിഇ/ബിടെക്/ബിഎസ്സി എൻജിനീയറിങ് ആണ് അപേക്ഷിക്കാനുള്ള യോ​ഗ്യത. ഫീൽഡ് ഓപ്പറേഷൻ എൻജിനീയർ തസ്തികയ്ൽ അപേക്ഷിക്കാനുള്ള കൂടിയ പ്രായപരിധി 40 വയസ്സാണ്. ശമ്പളം 60,000 മുതൽ 70,000 വരെ. പ്രോജക്ട് എൻജിനീയർ തസ്തികയിൽ 32 വയസ്സാണ് അപേക്ഷിക്കാനുള്ള കൂടിയ പ്രായപരിധി. 40,000 മുതൽ 55,000വരെയാണ് ശമ്പളം.

അപേക്ഷകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് ഔദ്യോ​ഗിക വെബ്സൈറ്റായ www.bel-india.in സന്ദർശിക്കുക.

Related Posts