കൊച്ചി: സ്വന്തം അമ്മയെ പരിചരിക്കുന്ന നടി ലൗലിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. മക്കളും ഭർത്താവും ആവശ്യപ്പെട്ടിട്ടും അമ്മയെ ഉപേക്ഷിക്കാതെ അമ്മയെ ശുശ്രൂഷിക്കാൻ പത്തനാപുരം ഗാന്ധിഭവനിൽ അഭയം തേടിയതോടെ വാർത്തയാകുകയും ചെയ്തു. ലൗലി ബാബു അടുത്തിടെയാണ് വാർത്തകളിൽ നിറഞ്ഞത്. അമ്മയുമായി ഗാന്ധിഭവനിൽ അഭയം നേടിയ നടിയെ പരമാർശിച്ചത് കൊല്ലം തുളസിയായിരുന്നു.
മുൻപ് നടൻ മാധവൻ ഉൾപ്പടെയുള്ളവരും ഗാന്ധിഭവനിൽ അഭയം തേടിയിട്ടുണ്ട്. മാതാപിതാക്കളോട് ക്രൂരമായി പെരുമാറുന്ന മക്കളെക്കുറിച്ചുള്ള വാർത്തകൾ നിറയുന്ന ഈ കാലത്ത് ലൗലി ബാബുവിന്റെ അമ്മയോടുള്ള സ്നേഹവും ഏറെ വൈറലായി മാറി. ഇപ്പോഴിതാ ലൗലി ബാബു തന്റെ പെറ്റമ്മയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്.
ആൽഫ ഒമേഗ ഷാഡോ എന്ന യുട്യൂബ് പേജിലൂടെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്.എടീ എന്നും ഇടയ്ക്ക് നീ എന്നും ദേഷ്യത്തോടെ വിളിക്കുകയും ദേഹോദ്രവം ഏൽപ്പിക്കുന്ന ലൗലിയെ ആണ് വിഡിയോയിൽ കാണാനാവുക. വീട്ടിൽ വച്ചുള്ള മർദന ദൃശ്യമാണോ ഇതെന്നും വ്യക്തമല്ല. നിരവധി സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്ത നടി ലൗലിയുടെ ഇപ്പോഴത്തെ ഗാന്ധിഭവനിലെ ജീവിതം ഏറെ ചർച്ചയായിരുന്നു. നടിക്ക് പിന്തുണ പ്രഖ്യാപിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയത്. ഭർത്താവ് വീട്ടിൽ നിന്ന് അമ്മയ്ക്കൊപ്പം അടിച്ചിറക്കിയെന്നായിരുന്നു ലൗലിയുടെ പരാതി. ഇതോടെയാണ് പത്തനാപുരം ഗാന്ധിഭവനിലേക്ക് എത്തിയത്.