ജാമിയ മിലിയ ഇസ്ലാമിയ കേന്ദ്ര സർവ്വകലാശാലയില്‍ ജര്‍മ്മന്‍, ജാപ്പനീസ് സ്റ്റഡീസില്‍ പുതിയ ബിരുദ പ്രോഗ്രാമുകളും ചൈല്‍ഡ് ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സിലിങ്ങില്‍ അഡ്വാന്‍സ്ഡ് ഡിപ്ലോമ കോഴ്സുകളും ആരംഭിച്ചു. ദേശീയ വിദ്യാഭ്യാസ നയത്തിന് കീഴില്‍ (NEP-2020) നാല് വര്‍ഷത്തെ ബിരുദ പ്രോഗ്രാമിന്റെ ഭാഗമായാണ് കോഴ്‌സുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.
വിദ്യാര്‍ഥികള്‍ക്ക് സാംസ്‌കാ രിക പഠനം, വിവര്‍ത്തനം, വ്യാഖ്യാനം എന്നിവയില്‍ അറിവ് നല്‍കുന്നതിനും ഭാഷയും സാംസ്കാരിക പരിജ്ഞാനവും ആവശ്യമുള്ള വിദ്യാഭ്യാസം, ഗവേഷണം, നയതന്ത്രം, ബിസിനസ്സ് മേഖലകളിലെ കരിയറുകൾക്ക് വിദ്യാർത്ഥികളെ സജ്ജരാക്കുക എന്നതാണ് ഇവയുടെ ലക്ഷ്യം.
ചൈല്‍ഡ് ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സിലിങ്ങിലെ അഡ്വാന്‍സ്ഡ് ഡിപ്ലോമ കോഴ്സിന് റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാര മുള്ളതാണ്. സ്കൂളുകൾ, ആശുപത്രികൾ, സർക്കാരിതര സംഘടനകൾ, ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിലെ ജോലികൾക്കായി ഈ കോഴ്‌സ് ഉദ്യോഗാർത്ഥികളെ പ്രാപ്തരാക്കുന്നു. പഠനം പൂർത്തിയാകുമ്പോൾ, ബിരുദധാരികൾക്ക് കുട്ടികളുടെ മാനസികാരോഗ്യത്തിലും ഗൈഡൻസ് സേവനങ്ങളിലും സർട്ടിഫൈഡ് കൗൺസിലർമാരായി പ്രവർത്തിക്കാൻ അർഹതയുണ്ടായിരിക്കും.
സർവകലാശാലയുടെ ഓൺലൈൻ പ്രവേശന പോർട്ടൽ വഴി ഇപ്പോൾ അപേക്ഷകൾ അയക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2025 സെപ്റ്റംബർ 6 ആണ്. പ്രവേശന പരീക്ഷ 2025 സെപ്റ്റംബർ 14 ന് നടക്കും.
എങ്ങനെ അപേക്ഷിക്കാം?
ഔദ്യോഗിക ആപ്ലിക്കേഷന്‍ ലിങ്ക് സന്ദര്‍ശിക്കുക – ‘Jamia 3 New UG Courses’.
1.’New Registration’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. തുടർന്ന് ആവശ്യമുള്ള വിവരങ്ങള്‍ നല്‍കുക.
2 ആവശ്യമായ വിവരങ്ങള്‍ നല്‍കി നിങ്ങള്‍ ആഗ്രഹിക്കുന്ന പ്രോഗ്രാമിന് അപേക്ഷിക്കുക.
3.നിങ്ങള്‍ പ്രോഗ്രാമിനായി വിജയകരമായി രജിസ്റ്റര്‍ ചെയ്യപ്പെടും.
കോഴ്സുകളിലേക്ക് അപേക്ഷാ ഫോം സമര്‍പ്പിക്കാനുള്ള അവസാന തീയതി 2025 സെപ്റ്റംബര്‍ 6 ആണ്.