അവന്തിക പലരെയും ഭീഷണിപ്പെടുത്തി പണം തട്ടിയിട്ടുണ്ടെന്ന ആരോപണവുമായി ട്രാന്‍സ്‌ജെന്‍ഡര്‍ കോണ്‍ഗ്രസ്. ഇങ്ങോട്ട് അതുപോലെ പെരുമാറുമ്പോള്‍ ബ്ലാക്ക് മെയില്‍ ചെയ്യുന്നത് അവന്തികയുടെ സ്ഥിരം പരിപാടിയാണെന്നും. ബിജെപി ആണ് അവന്തികയെ കൊണ്ട് ആരോപണങ്ങള്‍ ഉന്നയിപ്പിക്കുന്നതെ ട്രാന്‍സ്‌ജെന്‍ഡര്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അന്ന ആരോപിച്ചു. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയാണ് എല്ലാം ചെയ്യുന്നതെന്നും ബിജെപിയില്‍ നില്‍ക്കുമ്പോള്‍ യൂത്ത് കോണ്‍ഗ്രസിലേക്ക് വരാന്‍ താല്‍പര്യം ഉണ്ടെന്ന് പറഞ്ഞിരുന്നുവെന്നും അന്ന.
“അവർ ഒരുപാട് സംസാരിക്കുന്ന സുഹൃത്തുക്കളായിരുന്നു. അവന്തിക പറയുന്ന പോലെയുള്ള കാര്യങ്ങൾ സംഭവിച്ചതായി ഞാൻ വിശ്വസിക്കുന്നില്ല. മോശം മെസ്സേജ് അയച്ചു എന്ന് അവന്തിക തെളിയിക്കട്ടെ. രാഹുലിനോട് അവന്തികയ്ക്ക് ക്രഷ് ആണെന്ന് പറയുന്ന ഓഡിയോ ക്ലിപ് ഉണ്ട്, രാഹുൽ മാങ്കൂട്ടത്തിലുമായി അവന്തികയാണ് അങ്ങോട്ട് ചാറ്റ് ചെയ്യാന്‍ തുടങ്ങിയതെന്നും അന്ന പറഞ്ഞു. മുന്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ ട്രാന്‍സ്‌ജെന്‍ഡര്‍ അവന്തിക ഉന്നയിച്ച പരാതി അടിസ്ഥാനരഹിതമാണെന്നാണ് അന്നയുടെ വാദം. ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയമുണ്ടെന്നും അവര്‍ പറഞ്ഞു.
കേസ് കൊടുക്കുമെന്ന് കാണിച്ച് പല സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും അവന്തിക ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
പലരില്‍ നിന്നും പണം തട്ടിയെടുക്കാന്‍ ശ്രമിച്ചതായും പരാതികളുണ്ടെന്നും അന്ന ആരോപിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ തനിക്ക് മോശം സന്ദേശങ്ങള്‍ അയച്ചുവെന്ന് അവന്തിക ആരോപിച്ചിരുന്നു. എന്നാല്‍, ഈ ആരോപണങ്ങള്ളും അന്ന നിഷേധിക്കുന്നു . ബിജെപി നേതാവ് പ്രശാന്ത് ശിവനോട് ക്രഷ് ആണെന്നും അവന്തിക പറഞ്ഞിട്ടുണ്ടെന്നും അന്ന പറഞ്ഞു. രാഹുലിനെതിരായ പരാതികള്‍ കോടതിയില്‍ തെളിയട്ടെ. കോണ്‍ഗ്രസ് എടുക്കുന്ന നടപടിക്കൊപ്പം ട്രാന്‍സ്ജന്‍ഡര്‍ കോണ്‍ഗ്രസ് ഉണ്ടാകുമെന്നും അവർ വ്യക്തമാക്കി.
രാഹുല്‍ മാങ്കൂട്ടത്തില്‍ ലൈംഗിക ദാരിദ്ര്യം പിടിച്ചയാളാണെന്നും ബലാത്സംഗം ചെയ്യുന്നതുപോലെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് അയാള്‍ പറഞ്ഞെന്നുമായിരുന്നു അവന്തികയുടെ ആരോപണം. ഹൈദരാബാദിലും ബെംഗളൂരുവിലും പോകണമെന്ന് പറഞ്ഞു. ലൈംഗിക വൈകൃതം നിറഞ്ഞ മെസേജുകളാണ് അയാള്‍ തനിക്ക് അയച്ചതെന്നും അവന്തിക ആരോപിച്ചിരുന്നു.
















