ദുബായ് സർക്കാർ മേഖലകളിൽ വൻ നിക്ഷേപങ്ങൾ നടത്തി പ്രവാസികൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ച് ദുബായ്. ആരോഗ്യ മേഖല, സാങ്കേതിക വിദ്യ, അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലാണ് നിലവിൽ അവസരങ്ങൾ ഉള്ളത്. ഓട്ടോമേഷൻ, നിർമിത ബുദ്ധി തുടങ്ങിയവ തൊഴിൽ മേഖലയെ കീഴടക്കുമ്പോൾ കഴിവുള്ള പ്രവാസികൾക്ക് ദുബായിൽ കൂടുതൽ അവസരങ്ങളുണ്ട്. മികച്ച കരിയർ വളർച്ച, ആകർഷകമായ ശമ്പളം, ദീർഘകാല തൊഴിൽ സുരക്ഷ എന്നിവ ഉറപ്പാക്കുന്ന സ്വകാര്യ, സർക്കാർ ജോലികൾക്ക് ദുബായിൽ സാധ്യത യേറെയാണ്.
സർക്കാർ മേഖലയിൽ അവസരം
പ്രവാസി ജീവനക്കാരിൽ ഭൂരിഭാഗവും സ്വകാര്യ കമ്പനികളിൽ ജോലി ചെയ്യുന്നവരാണ്. എന്നാൽ ജോലിയുമായി ബന്ധപ്പെട്ട വീസ, മെഡിക്കൽ ഇൻഷുറൻസ്, വാർഷിക അവധികൾ, സ്ഥിര ജോലിയും മികച്ച ശമ്പളവും ആനുകൂല്യങ്ങളും കാരണം സർക്കാർ ജോലികൾ നേടാനാണ് പ്രവാസികൾ കൂടുതൽ ശ്രമിക്കുന്നത്.
നിയമനത്തിൽ മുൻഗണന യുഎഇ പൗരന്മാർക്ക് ആണെങ്കിലും ദുബായിലെ ഒട്ടേറെ സർക്കാർ സ്ഥാപനങ്ങൾ കഴിവുള്ള വിദേശികൾക്കും അവസരം നൽകുന്നുണ്ട്. ദുബായിയുടെ ഔദ്യോഗിക തൊഴിൽ പോർട്ടലായ dubaicareers.ae യിൽ വിവിധ സർക്കാർ വകുപ്പുകളിലെ ഒഴിവുകൾ എല്ലാ രാജ്യക്കാർക്കുമായി ലഭ്യമാണ്. ചില തസ്തികകളിൽ പ്രതിമാസം 40,000 ദിർഹം (9,54000 രൂപ )വരെ ശമ്പളം ലഭിക്കും.
പുതിയ ജോലി ഒഴിവുകൾ:
റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ), ദുബായ് കൾച്ചർ, ദുബായ് സാമ്പത്തിക വിഭാഗം എന്നിവയുൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ നിലവിൽ ഒഴിവുകളുണ്ട്.
1.സീനിയർ സ്പെഷ്യലിസ്റ്റ് കൊമേഴ്സ്യൽ ആൻഡ് ഇൻവെസ്റ്റ്മെന്റ്: റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി
2. ചീഫ് സ്പെഷ്യലിസ്റ്റ്: പ്രൊക്യുർമെന്റ് ആൻഡ് സ്റ്റോറേജ് പോളിസിസ് ആൻഡ് ഓപ്പറേഷൻസ്: ഡിപർട്ട്മെന്റ് ഓഫ് ഫിനാൻസ്. ശമ്പളം: 20,001–30,000 ദിർഹം.
3. സീനിയർ ക്വാണ്ടിറ്റി സർവേയർ: ഇൻഫ്രാസ്ട്രക്ചർ കോൺട്രാക്ട്സ്: റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി ((ആർടിഎ).
4.ഡിജിറ്റൽ കണ്ടന്റ് ആൻഡ് കമ്യൂണിക്കേഷൻ സ്പെഷ്യലിസ്റ്റ്: ദുബായ് കൾച്ചർ. ശമ്പളം: 20,001–30,000 ദിർഹം.
5. അറബിക്/ഇംഗ്ലിഷ് കോപിറൈറ്റർ: ഹംദാൻ ബിൻ മുഹമ്മദ് സ്മാർട്ട് യൂണിവേഴ്സിറ്റി. ശമ്പളം: 20,001–30,000 ദിർഹം
6. സ്ട്രാറ്റജിക് പ്ലാനിങ് സ്പെഷ്യലിസ്റ്റ്: ദുബായ് കൾച്ചർ. ശമ്പളം: 30,001–40,000 ദിർഹം
7. ചൈൽഡ് കെയർ സൂപ്പർവൈസർ: ദുബായ് ഫൗണ്ടേഷൻ ഫോർ വിമൻ ആൻഡ് ചിൽഡ്രൻ. ശമ്പളം: 10,000 ദിർഹം.
പൗരത്വം ഇല്ലാത്ത വിദേശികളെയും പരിഗണിക്കുന്നതിന്റെ ഭാഗമായി, അന്താരാഷ്ട്ര അപേക്ഷകരെ സ്വാഗതം ചെയ്യുന്ന ഒരു നയമാണ് ദുബായ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. തൊഴിൽ അവസരങ്ങളെ ക്കുറിച്ച് കൂടുതൽ അറിയാൻ dubaicareers.ae എന്ന വെബ്സൈറ്റ് സന്ദർശിക്കുക.