Local News

രാമനാട്ടുകര പീഡനം: പ്രതി ഫോൺ ഉപയോഗിച്ചില്ല, തന്ത്രപരമായി കുടിക്കി പൊലീസ്

രാമനാട്ടുകരയിൽ അന്യ സംസ്ഥാനക്കാരിയായ കുട്ടിയെ കാറിൽ കയറ്റിക്കൊണ്ട് പോയി മദ്യം നൽകി ലൈംഗിക പീഡനം നടത്തിയ കേസിലെ പ്രതി മലപ്പുറം കോട്ടക്കൽ പൂക്കിപ്പറമ്പ് വള്ളിക്കാട്ട് റിയാസ് -(29) നെ ചെന്നൈയിൽ നിന്നും പിടികൂടി. കുട്ടിയെ ശാരീരിക ഉപദ്രവം നടത്തി ഇറക്കിവിട്ട ശേഷം റിയാസ് മടങ്ങിയെങ്കിലും കുട്ടിയെ കാണ്മാനില്ല എന്ന് രക്ഷിതാക്കൾ പരാതിപ്പെട്ട് രാമനാട്ടുകാര ഭാഗത്ത് പോലീസ് അന്വേഷിക്കുന്നുണ്ടെന്ന വിവരം എങ്ങിനെയോ ലഭിച്ച പ്രതി ഉടനെ ഫോൺ സ്വിച്ച് ഓഫ്‌ ചെയ്ത് കടന്നു കളയുകയായിരുന്നു.

20 ന് രാത്രി, മലപ്പുറം, കൽപകഞ്ചേരി, കോട്ടക്കൽ, തിരൂരങ്ങാടി, മഞ്ചേരി, ഭാഗങ്ങളിൽ കറങ്ങിയ ശേഷം, 21 ന് കാലത്ത് വളാഞ്ചേരിയിൽ നിന്നും പാലക്കാട്ടേക്കുള്ള ബസ്സിൽ കയറിയതായി പോലീസ് അന്വേഷണ ത്തിൽ മനസ്സിലായി. ഈ വിവരം ലഭിച്ച ഫറോക്ക് എസിപി യുടെ ക്രൈം സ്‌ക്വാഡും, എസ്എച്ച്ഒ ശ്രീജിത്തിന്റെ നേതൃത്വ ത്തിലുള്ള പോലീസ് സംഘവും ഉടനെ തന്നെ പാലക്കാട്ടേക്ക് തിരിച്ചു.

പാലക്കാട് നഗരത്തിൽ പ്രതി തങ്ങിയിട്ടില്ലെന്ന് മനസ്സിലാക്കിയ പോലീസ് സംഘത്തിന് അതേ സമയത്ത് പാലക്കാട് നിന്നും പുറപ്പെട്ട സേലം ബസ്സിൽ ഇതേ രൂപ സാദൃശ്യ മുള്ള ആൾ കയറിയിരുന്നുവെന്ന വിവരം ബസ് സ്റ്റാൻഡിൽ നിന്നും ലഭിച്ചു. പക്ഷേ അപ്പോഴേക്കും ബസ്സ്‌ സേലത്ത് എത്തിയിരുന്നു.സേലത്ത് വണ്ടിയിറങ്ങിയ പ്രതി അവിടെ നിന്നും മൈസൂരിലേക്കുള്ള ബസ്സ് കയറുന്ന നിർണായകമായ സിസിടിവി ദൃശ്യങ്ങൾ ലഭിച്ച പോലീസ് പുറകെ തന്നെ മൈസൂരിലേക്ക് കുതിച്ചു.എന്നാൽ മൈസൂരിൽ നിന്നും പ്രതി എങ്ങോട്ട് പോയെന്ന് യാതൊരു അറിവും ലഭിച്ചില്ല. തുടർന്ന് മൈസൂരിൽ നിന്നും ആ സമയത്ത് ബാംഗ്ലൂരിലേക്ക് പുറപ്പെട്ട മൂന്നു നാല് ബസ്സിലെ കണ്ടക്ടർമാർക്ക് പ്രതിയുടെ ഫോട്ടോ അയച്ചു കൊടുത്തു.

അതിൽ ഒരു ബസ്സിൽ പ്രതിയുണ്ടായിരുന്നുവെന്ന സംശയം ഒരു കണ്ടക്ടർ അറിയിച്ചു. ആ വിവരം കിട്ടിയപ്പോഴേക്കും ബസ് ബാംഗ്ലൂർ എത്തി അമണിക്കൂർ കഴിഞ്ഞിരുന്നു. തുടർന്ന് ബാംഗ്ലൂരിലേക്ക് പറന്ന പോലീസ് സംഘം ബാംഗ്ലൂരിൽ എത്തിയെങ്കിലും പ്രതിയെക്കുറിച്ച് പിന്നീടുള്ള അറിവൊന്നും ലഭിച്ചില്ല. 22 ന് പ്രതി റിയാസ്, ബാംഗ്ലൂരിലുള്ള തന്റെ പഴയ സുഹൃത്തുക്കളെ കണ്ടുവെന്ന വിവരം ലഭിച്ചു. അവിടെ ചുറ്റിക്കറങ്ങിയ പ്രതി ഒന്നോ രണ്ടോ മണിക്കൂറിൽ കൂടുതൽ ഒരു സ്ഥലത്തും ചെലവഴിച്ചില്ല.

രാത്രിയിൽ പൊതു ദൃഷ്‌ടിയിൽ പെടാത്ത ഏതെങ്കിലും കടത്തിണ്ണയിലോ, ഷെഡ്‌ഡിലോ പ്രതി വിശ്രമിച്ചു. 23 ന് ബാംഗ്ലൂർ നഗരത്തിനു പുറത്ത് ഓട്ടോയിലും, ടാക്സിയിലും, കറങ്ങിയ പ്രതി 24 ന് രാത്രിയോടെ ചെന്നൈയിലേക്ക് ട്രെയിൻ കയറുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.  ഇതുവരെ പോലീസ് ഓടിയത് പുറകിലാണെങ്കിൽ ഇത്തവണ പോലീസ് ട്രെയിനിനെ മറികടന്ന് ഓടിയത് പ്രതിക്ക് മുന്നിൽ. ചെന്നൈയിലെത്തി നേരെ ഒറീസയിലേക്കുള്ള ട്രെയിനിൽ കയറാൻ പ്ലാൻ ചെയ്ത പ്രതിയെ വരവേറ്റത് ഫറോക്ക് എസിപിയുടെ സ്‌ക്വാഡ്. 20 ന് കാലത്ത് 6 മണിമുതൽ  നടത്തിയ മാരത്തോൺ ഓട്ടം പോലീസിന്റെ തീവ്ര പരിശ്രമത്തിന്റെ അന്തിമ വിജയം കൂടിയായി.

Related Posts