Kerala Lead News News

ജീവനക്കാര്‍ക്ക് ബെവ്കോ ഓണസമ്മാനം; 1,02,500 രൂപ ബോണസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ബിവറേജ് കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്ക് ഒണസമ്മാനമായി റെക്കോർഡ് ബോണസ്.
1,02,500 രൂപയാണ് സ്ഥിരം ജീവനക്കാര്‍ക്ക് ബെവ്‌കോ ബോണസായി നല്‍കുക. മന്ത്രി എം.ബി രാജേഷിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഹെഡ്ക്വാട്ടേഴ്സിലെയും കടകളിലെയും ക്ലീനിങ് സ്റ്റാഫിനും എംപ്ലോയ്‌മെന്റ് സ്റ്റാഫിനും 6000 രൂപ ബോണസ് നൽകാനും തീരുമാനമായി.

കഴിഞ്ഞ വര്‍ഷം 95,000 രൂപയായിരുന്നു ബോണസ്.അതിന് മുമ്പത്തെ വര്‍ഷം 90,000 രൂപയായിരുന്നു സ്ഥിരം ജീവനക്കാര്‍ക്ക് ബോണസ് ലഭിച്ചത്. ഓണത്തിന് റെക്കോർഡ് വിൽപ്പന നടക്കുക ബെവ്കോ ഔട്ട്ലെറ്റുകളിലൂടെയാണ്. അതിനാൽ തന്നെ പ്രീമിയം കൗണ്ടർ ഉൾപ്പടെ സംസ്ഥാനത്തെ എല്ലാ ബിവറേജസ് ഔട്ട്ലറ്റുകളും മുൻകുട്ടി സജ്ജമാക്കി. ക്ലീനിങ്ങ് സ്റ്റാഫിന് കഴിഞ്ഞ വർഷം 5000 രൂപയായിരുന്നു ബോണസെങ്കിൽ ഇത്തവണ 6000 രൂപയാക്കിയിട്ടുണ്ട്. ഹെഡ് ഓഫീസിലെയും വെയര്‍ ഹൗസുകളിലെയും സുരക്ഷാ ജീവനക്കാര്‍ക്ക് 12,500 രൂപ ബോണസ് ലഭിക്കും.

Related Posts