Homepage Featured News World

‘നികുതികളുടെ മഹാരാജാവ്’, ‘റഷ്യയുടെ അലക്കുശാല’; ഇന്ത്യയെ കടന്നാക്രമിച്ച് ട്രംപിന്റെ വ്യാപര ഉപദേഷ്ടാവ്. 

വാഷിംഗ്ടൺ: റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിൽ ഇന്ത്യയ്ക്കെതിരെ വീണ്ടും അമേരിക്ക. നികുതികളുടെ മഹാരാജാവെന്നും റഷ്യയുടെ അലക്കുശാലയെന്നും വിളിച്ച് രംഗത്തെത്തിയിരിക്കുന്നത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോയാണ്. റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത് തുടരുന്നതിലൂടെ ഇന്ത്യ കൊള്ളലാഭം കൊയ്യാനുള്ള പദ്ധതിയാണ് നടത്തുന്നതെന്ന് നവാരോ ആരോപിച്ചു. ഇന്ത്യയ്ക്ക് തീരുവ ഇരട്ടിയാക്കിയ പ്രസിഡന്റ് ട്രംപിന്റെ തീരുമാനത്തെ പൂർണമായും പിന്തുണയ്ക്കുന്നതായും നവാരോ. 

“2022-ൽ റഷ്യയുടെ ഉക്രെയ്ൻ അധിനിവേശത്തിന് മുമ്പ് ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് വളരെ കുറവായിരുന്നു. ഇപ്പോൾ ഈ ശതമാനം 30-35 ശതമാനം ആയി ഉയർന്നപ്പോൾ, അവർക്ക് എങ്ങനെയോ റഷ്യൻ എണ്ണ ആവശ്യമാണെന്ന വാദം അസംബന്ധമാണ്. രക്തച്ചൊരിച്ചിലിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് തിരിച്ചറിയാൻ താൽപ്പര്യമില്ലെന്ന് തോന്നുന്നു. അത് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ബന്ധപ്പെട്ടതാണ്. ഇന്ത്യയ്ക്ക് റഷ്യൻ എണ്ണയുടെ ആവശ്യമില്ല.” നവാരോ പറഞ്ഞു. 

റഷ്യയുമായുള്ള ഇന്ത്യയുടെ എണ്ണ വ്യാപാരം ഒരു ശുദ്ധീകരണ ലാഭം കൊയ്യാനുള്ള പദ്ധതിയാണ്. ഇത് ക്രെംലിനിനുള്ള ഒരു അലക്കുശാലയാണെന്നും നവാരോ. അതേസമയം, താൻ ഇന്ത്യയെ സ്നേഹിക്കുന്നും നവാരോ കൂട്ടിച്ചേർത്തു. മോദി ഒരു മികച്ച നേതാവാണ്, പക്ഷേ ദയവായി ഇന്ത്യ, ആഗോള സമ്പദ്‌വ്യവസ്ഥയിൽ നിങ്ങളുടെ പങ്ക് നോക്കൂ. നിങ്ങൾ ഇപ്പോൾ ചെയ്യുന്നത് സമാധാനം സൃഷ്ടിക്കുകയല്ല. അത് യുദ്ധം നിലനിർത്തുകയാണെന്നും നവാരോ ആരോപിച്ചു. 

റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടരുമെന്ന് ഇന്ത്യ സൂചന നല്‍കിയതിന് പിന്നാലെയാണ് നവാരോ പുതിയ ആരോപണങ്ങളുമായി മുന്നോട്ടുവന്നത്. 50 ശതമാനത്തിന്റെ കനത്ത നികുതിയില്‍ പ്രകോപിതരായ ഇന്ത്യന്‍ സര്‍ക്കാര്‍ റഷ്യയുമായുള്ള ദീര്‍ഘകാല സൗഹൃദം ആവര്‍ത്തിച്ചുറപ്പിച്ചിരുന്നു. മാത്രമല്ല, സമീപ ദിവസങ്ങളില്‍ പ്രാദേശിക എതിരാളിയായ ചൈനയുമായുള്ള സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനുള്ള നീക്കവും ഇന്ത്യ നടത്തിയിരുന്നു.

Related Posts