തിരുവനന്തപുരം: അമേരിക്കൻ ഐക്യ നാടുകളിലെ ഇന്ത്യക്കാരെ പ്രത്യേകിച്ച് മലയാളികളെ എന്നും കേരവുമായി അടുപ്പിച്ച് നിർത്തിയ ആളായിരുന്നു ഡോ. എം. അനിരുദ്ധനെന്ന് നോർക്ക റോർക്ക റൂട്ട്സ് വൈസ് ചെയർമാൻ എം.എ യൂസഫലി. പ്രവാസികളെ നാടിനു പ്രയോജനമുള്ളവരാക്കാനും അവിടെയുള്ള വിദേശത്തുള്ള മലയാളികൾക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കാനും ആത്മാർത്ഥമായി എന്നും അനിരുദ്ധൻ പ്രവർത്തിച്ചിരുന്നവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് നടന്ന അനിരുദ്ധൻ അനുസരണ സംഗമത്തെ അഭിസംബോന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“പ്രവാസികളുടെ ക്ഷേമത്തിനായി രൂപം നൽകിയ നോർക്ക റൂട്ട്സിന്റെ ഉപയോഗം ആഗോള വ്യാപകമായുള്ള പ്രവാസികൾക്ക് ലഭ്യമാക്കുന്നതിനാവശ്യമായ ക്രിയാത്മകമായ നിർദ്ദേശങ്ങളാണ് അനിരുദ്ധൻ കാഴ്‌ചവെച്ചത്. വ്യവസായി എന്ന നിലയിലും പ്രവാസിയെന്ന പേരിലും എന്നോട് ഏറ്റവും അടുപ്പമുള്ള ഒരു വ്യക്തിയായിരുന്നു അദ്ദേഹം.ഞാൻ അമേരിക്കയിൽ ചെല്ലുമ്പോഴെല്ലാം അദ്ദേഹത്തിന്റെ അടുത്ത് പോകുന്നതിനു മുൻപ് അദ്ദേഹം ന്യൂയോർക്കിലേക്ക് ഓടിയെത്തുമെന്നും.” യൂസഫലി കൂട്ടിച്ചേർത്തു.
അനുസ്‌മരണ സമ്മേളനം കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. നോർക്ക റെസിഡൻഷ്യൽ വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്‌ണൻ. മുൻ പ്രവാസകാര്യ മന്ത്രിമാരായ എം.എം ഹസ്സൻ, കെ.സി ജോസഫ്, അനിരുദ്ധൻ്റെ മകനും എസ്സെൻ ന്യൂട്രിഷൻസ് എം.ഡിയുമായ അനൂപ് അനിരുദ്ധൻ എന്നിവർ അനുസ്‌മരണ പ്രഭാഷണം നടത്തി.