പട്ന: വിശ്വാമിത്ര മഹർഷിയുടെ പേരിൽ ഇന്ത്യയിലാദ്യമായി പാർക്ക് ഒരുങ്ങുന്നു. ഗായത്രി മന്ത്ര ആശയത്തെ അടിസ്ഥാനമാക്കിയുള്ള പാർക്കിന് ബിഹാർ ബിജെപിപി സർക്കാർ 24 കോടി രൂപ വകയിരുത്തിയതായി ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി. ധ്യാന കേന്ദ്രങ്ങൾ, വേദ സംസ്കാരത്തിലും ശൈലിയിലുമുള്ള പാതകൾ, മന്ത്രവാക്യങ്ങളാൽ അലങ്കരിച്ച ഇരിപ്പിടങ്ങളുമൊക്കെയാണ് പാർക്കിനെ വ്യത്യസ്തമാക്കുന്നത്.
പരിസ്ഥിതി സൗഹാര്‍ദ്ദ ടൂറിസം പ്രോത്സാഹിപ്പിക്കുക, പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുക, പ്രാദേശിക തലത്തില്‍ ആളുകള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക എന്നിവയും പാര്‍ക്ക് നിര്‍മാണത്തിന്റെ ലക്ഷ്യമാണെന്ന് സർക്കാർ വ്യക്തമാക്കുന്നു. ഗായന്ത്രി മന്ത്രത്തിൽ അടിസ്ഥാനമാക്കിയാണ് പാർക്കിന്റെ നിർമ്മാണം. “വേദകാലഘട്ടത്തിലേക്ക് മടങ്ങുക എന്നതാണ് ആശയം. മഹർഷി വിശ്വാമിത്രന്റെ തപോഭൂമിയാണിവിടം.” ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി പറഞ്ഞു.
ഹിന്ദുമതവിശ്വാസമനുസരിച്ച്, അദ്ദേഹം തന്റെ ആശ്രമം സ്ഥാപിച്ചതും ശ്രീരാമനും ലക്ഷ്മണനും ആയുധങ്ങളും വേദങ്ങളും പഠിപ്പിച്ചതും ഇവിടെയാണെന്ന് ഉപമുഖ്യമന്ത്രി. ഈ പൈതൃകം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പാർക്കും നിർമ്മിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചർത്തു.
ആദ്യ ഘട്ടത്തിൽ 8.11 കോടി രൂപ ചിലവഴിച്ച് പാർക്കിനുള്ള പ്രാരംഭ ഘട്ട നടപടികൾ തുടങ്ങും. ഗായത്രി മന്ത്രം ആശയമാക്കിയാണ് പാർക്കിന്റെ നിർമ്മാണം. അതേസമയം ബി.ജെ.പി ഭരണത്തിലേറിയ ശേഷം സർക്കാർ മന്ദിരങ്ങൾക്കും പദ്ധതികൾക്കുമടക്കം ഹിന്ദു നാമധേയം നൽകുന്നതും പ്രധാനനഗരങ്ങളുടെ പോലും പേര് മാറ്റുന്നതും ചർച്ചയായി മാറിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് വിശ്വാമിത്ര പാർക്കും എത്തുന്നത്.