India News

മുംബൈയിൽ കനത്ത മഴയിൽ ആറ് മരണം; ട്രെയിൻ ​ഗതാ​ഗതം തടസപ്പെട്ടു, വിമാനങ്ങളും വൈകി

മുംബൈ: മുംബൈയിൽ കനത്ത മഴയിൽ ആറ് മരണം. കനത്ത മഴ തുടരുന്ന സഹാചര്യത്തിൽ സംസ്ഥാനത്ത് അതീവജാ​ഗ്രതാ നിർദേശമാണ് സർക്കാർ പുറപ്പെടിവിച്ചിരിക്കുന്നത്. അടുത്ത 48 മണിക്കൂർ നിർണായകമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. മുംബൈ, താനെ, റായ്ഗഡ്, രത്‌നഗിരി, സിന്ധുദുർഗ് തുടങ്ങിയ ജില്ലകളിലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സർക്കാർ അറിയിച്ചു. 

രണ്ട് ദിവസമായി തുടരുന്ന മഴയിലും പ്രളയത്തിലും കനത്ത നാശനഷ്ടമാണ് മഹാരാഷ്ട്രയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ശക്തമായ മഴക്കുള്ള സാധ്യത നിലനിൽക്കുന്നതിനാൽ കാലാവസ്ഥാ വിഭാഗം റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സ്കൂളുകൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും ഉൾപ്പടെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ദുരന്തനിവാരണ അതോറിറ്റിയുടെ സഹായത്തോടെ പ്രളയബാധിത പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റുന്നുണ്ട്. 

രണ്ടുദിവസമായി തുടരുന്ന കനത്ത മഴയിൽ മുംബൈ നഗരവും പ്രാന്തപ്രദേശങ്ങളുമടക്കം ദുരിതം അമുഭവിക്കുകയാണ്. നിരവധി സ്ഥലങ്ങൾ വെള്ളത്തിനടിയിലാണ്. മഴയും മോശം കാലാവസ്ഥയും കാരണം സെൻട്രൽ റെയിൽവേ ലൈനിലെ ട്രെയിൻ സർവീസുകൾ 20 മുതൽ 30 മിനിറ്റിലധികം വൈകി. ചില ഭാഗങ്ങളിൽ ട്രാക്കുകളിൽ നേരിയ വെള്ളക്കെട്ട് ഉണ്ടായത് ട്രെയിൻ ഗതാഗതം വൈകാൻ കാരണമായി. മഴ മൂലം മുംബൈ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ നിന്ന് പുറപ്പേടേണ്ട 253 വിമാന സർവീസുകൾ വൈകി.

Related Posts