ന്യൂഡൽഹി: ഏഷ്യ കപ്പ് ടൂർണ്ണമെന്റ് ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടം പിടിച്ചു. സൂര്യകുമാർ യാദവാണ് ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ. ടെസ്റ്റ് ടീം ക്യപ്റ്റൻ ശുഭ്മാൻ ഗിൽ വൈസ് ക്യാപ്റ്റനാകും. 15 അംഗ ടീമിനെയാണ് സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചത്.
അഭിഷേക് ശർമ്മ, തിലക് വർമ്മ, ഹർദിക് പാണ്ടെ, ശിവം ദുബെ, അക്സർ പട്ടേൽ, ജിരേഷ് ശർമ്മ, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, ഹർഷിത് റാണ എന്നിവരാണ് മറ്റ് ടീം അംഗങ്ങൾ.
അതേസമയം ടീമിൽ പ്രടീക്ഷിച്ചിരുന്ന ശ്രേയസ്സ് അയ്യർ, യശസ്വി ജയ്‌സ്വാൾ, മുഹമ്മദ് സിറാജ് എന്നിവർക്ക് ടീമിൽ ഇടം നേടാനായില്ല. സെപ്റ്റംബർ ഒമ്പതിന് ആരംഭിക്കുന്ന ടൂർണമെന്റ് യുഎഇയിലാണ് നടക്കുന്നത്. ടി 20 ഫോർമാറ്റിലാണ് ഇത്തവണത്തെ ഏഷ്യാ കപ്പ് ടൂർണമെന്റ്. സെപ്റ്റംബർ 28-നാണ് ഫൈനൽസ് തീരുമാനിച്ചിരിക്കുന്നത്. ആകെ 19 മത്സരങ്ങളുള്ള ടൂർണ്ണമെന്റിൽ ആറ് ടീമുകളാണ് പങ്കെടുക്കുന്നത്.
ഇന്ത്യ, പാകിസ്താൻ, യുഎഇ, ഒമാൻ എന്നീ രാജ്യങ്ങൾ ഒരേ ഗ്രൂപ്പിലാണ്. ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ, ഹോങ്കോങ് എന്നീ രാജ്യങ്ങൾ രണ്ടാമത്തെ ഗ്രൂപ്പിലും. ഓരോ ഗ്രൂപ്പിൽ നിന്നും രണ്ടു ടീമുകൾ സൂപ്പർ ഫോറിലേക്ക് യോഗ്യത നേടും. സൂപ്പർ ഫോറിൽ ഓരോ ടീമും മറ്റ് മൂന്ന് ടീമുകളുമായി ഓരോ തവണ ഏറ്റുമുട്ടും. ഇതിൽ മികച്ച രണ്ട് ടീമുകളായിരിക്കും ഫൈനലിൽ കളിക്കുക.