Homepage Featured Kerala News

സിപിഐ നേതാവ് ആർഎസ്എസ് വേദിയിൽ; വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സി പി ഐ ജില്ലാ നേതൃത്വം

കാസർകോട്: സിപിഐ നേതാവ് ആർ എസ് എസ് വേദിയിൽ. മീഞ്ച പഞ്ചായത്ത് മുൻ പ്രസിഡന്‍റ് സുന്ദരി ഷെട്ടിയാണ് ആർ എസ് എസ് പരിപാടിയിൽ പങ്കെടുത്തത്. ഹൊസങ്കടിയിൽ നടന്ന ഹിന്ദു ഏകത സമ്മേളനത്തിലാണ് പങ്കെടുത്തത്.

ഇത്തവണ കടമ്പാർ വാർഡിൽ നിന്ന് എൽ ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് പരാജയപ്പെട്ടിരുന്നു. സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നു സി പി ഐ ജില്ലാ നേതൃത്വം അറിയിച്ചു. സി പി ഐ പ്രാദേശിക നേതാവാണ് സുന്ദരി ഷെട്ടി.

Related Posts