Homepage Featured Kerala News

എഡിജിപി എസ് ശ്രീജിത്തിനെതിരെ തെറ്റായ പ്രചാരണം നടത്തി; കെഎം ഷാജഹാന് അഞ്ച് ലക്ഷം രൂപയും പലിശയും പിഴ ചുമത്തി കോടതി

തിരുവനന്തപുരം: എഡിജിപി എസ് ശ്രീജിത്തിനെതിരെ തെറ്റായ പ്രചാരണം നടത്തിയെന്ന കേസിൽ കെഎം ഷാജഹാന് അഞ്ച് ലക്ഷം രൂപയും പലിശയും പിഴ ചുമത്തി കോടതി. കോടതി ചെലവ് നൽകണമെന്നും അഡിഷനല്‍ മുന്‍സിഫ് ബി ശാലിനി നഷ്ടപരിഹാരമായി ശിക്ഷ വിധിച്ചിട്ടുണ്ട്. യൂട്യൂബ് ചാനലില്‍ 2021 ജനുവരി ഒന്നിന് ഒരു വീഡിയോ ഷാജഹാന്‍ പങ്കുവച്ചിരുന്നു. തുടര്‍ന്ന് എസ് ശ്രീജിത്തിനെതിരെ നിരന്തരം വിഡിയോകള്‍ പ്രചരിപ്പിച്ചു. എന്നാൽ വീഡിയോകളിൽ താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കാന്‍ ഷാജഹാന് കഴിയാത്ത സാഹചര്യത്തിലാണ് വിധി.

ശബരിമലയുടെ സുരക്ഷാ ചുമതലയുള്ള ഹെഡ്ക്വാർട്ടേഴ്സ് എഡിജിപി ആയിരുന്ന എസ് ശ്രീജിത്തിന് ശബരിമല സ്വർണക്കൊള്ളയിൽ പങ്കുണ്ടെന്ന് ആയിരുന്നു ഷാജഹാൻ ചിത്രീകരിച്ച വീഡിയോയിൽ പറഞ്ഞിരുന്നത്. മൂന്ന് വീഡിയോകളാണ് കെഎം ഷാജഹാന്റെ യൂട്യൂബ് ചാനലിലൂടെ ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്നിരുന്നത്. എറണാകുളത്തെ സിപിഎം വനിതാ നേതാവിനെതിരെയുള്ള അധിക്ഷേപ പാമർശങ്ങളുമായി ബന്ധപ്പെട്ട കേസിലും കെഎം ഷാജഹാനെ നേരത്തേ അറസ്റ്റുചെയ്തിരുന്നു.

Related Posts