Cricket Homepage Featured Sports

ഇനി 8-1 ട്രോള്‍; പാക്കിസ്ഥാനുമേല്‍ ഇന്ത്യന്‍ ആധിപത്യം

ട്വന്റി ലോകകപ്പില്‍ പാക്കിസ്ഥാന്‍ ഒരു ഇരയെ അല്ലെന്ന് ആവര്‍ത്തിച്ച് ഇന്ത്യ. 2026 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ ചിരവൈരികളായ പാക്കിസ്ഥാനെ ഇന്ത്യ തകര്‍ത്തത് 61 റണ്‍സിന്. ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ പാക്കിസ്ഥാന്‍ 18 ഓവറില്‍ 114 നു അവസാനിച്ചു.

ഇന്ത്യക്കായി അര്‍ധ സെഞ്ചുറി നേതിയ ഇഷാന്‍ കിഷന്‍ ആണ് കളിയിലെ താരം. 40 പന്തില്‍ 10 ഫോറും മൂന്ന് സിക്‌സും സഹിതം 77 റണ്‍സാണ് ഇഷാന്‍ നേടിയത്. നായകന്‍ സൂര്യകുമാര്‍ യാദവ് (29 പന്തില്‍ 32), തിലക് വര്‍മ (24 പന്തില്‍ 25), ശിവം ദുബെ (17 പന്തില്‍ 27), റിങ്കു സിങ് (നാല് പന്തില്‍ 11 നോട്ട് ഔട്ട്) എന്നിവരും തിളങ്ങി. അഭിഷേക് ശര്‍മ (പൂജ്യം), ഹാര്‍ദിക് പാണ്ഡ്യ (പൂജ്യം), അക്‌സര്‍ പട്ടേല്‍ (പൂജ്യം) എന്നിവരെയും ഇന്ത്യക്കു നഷ്ടമായി. റിങ്കു സിങ് നാല് പന്തില്‍ 11 റണ്‍സുമായി പുറത്താകാതെ നിന്നു.

മറുപടി ബാറ്റിങ്ങില്‍ ഉസ്മാന്‍ ഖാന്‍ മാത്രമാണ് പാക്കിസ്ഥാനായി പൊരുതിയത്. 34 പന്തില്‍ ആറ് ഫോറും ഒരു സിക്‌സും സഹിതം ഉസ്മാന്‍ ഖാന്‍ 44 റണ്‍സ് നേടി. ഷഹീന്‍ ഷാ അഫ്രീദി 19 പന്തില്‍ 23 റണ്‍സുമായി പുറത്താകാതെ നിന്നു. പാക്കിസ്ഥാന്‍ ബാറ്റര്‍മാരിലെ ആദ്യ നാല് പേരും ഒറ്റയക്കത്തിനു മടങ്ങി.

ഇന്ത്യക്കായി ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രിത് ബുംറ, അക്‌സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. കുല്‍ദീപ് യാദവിനും തിലക് വര്‍മയ്ക്കും ഓരോ വിക്കറ്റ്.

ട്വന്റി 20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ എട്ടാം വിജയമാണിത്. പാക്കിസ്ഥാന്‍ ഒരു തവണ മാത്രമാണ് ഇന്ത്യക്കെതിരെ വിജയിച്ചിട്ടുള്ളത്. ഈ ജയത്തോടെ ഇന്ത്യ സൂപ്പര്‍ എട്ട് റൗണ്ടിലേക്കു പ്രവേശനം ഉറപ്പിച്ചു.

Related Posts