Homepage Featured Kerala News

‘മതത്തെ രാഷ്ട്രീയവുമായി കൂട്ടിക്കുഴച്ച് വോട്ടുകൾ ഏകീകരിക്കരുത്. ‘; ജമാ അത്തെ ഇസ്ലാമിയുടെ ആശയങ്ങളെ എതിർത്ത് എപി സമസ്ത പ്രമേയം

മലപ്പുറം : പൊളിറ്റികൽ ഇസ്ലാമിസ്റ്റ് ആശയങ്ങൾ വിശ്വാസികളെ പൊതു സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്തുമെന്നും സങ്കുചിതമായ വർഗീയ ധൃവീകരണത്തിലേക്ക് നയിക്കുമെന്നും എപി സമസ്തയിൽ പ്രമേയം. മതത്തെ രാഷ്ട്രീയവുമായി കൂട്ടിക്കുഴച്ച് വോട്ടുകൾ ഏകീകരിക്കരുതെന്നും പ്രമേയത്തിൽ പറയുന്നു.

മതത്തെ രാഷ്ട്രീയവുമായി കൂട്ടിക്കെട്ടുന്നത് ജനാധിപത്യത്തിന്റെ അന്തസത്ത ചോർത്തിക്കളയുമെ്നും പ്രമേയത്തിൽ പറയുന്നു. വിനാശ ആശയ ഉള്ളവരുമായി അവിശുദ്ധ കൂട്ടു കേട്ട് ആരും ഉണ്ടാക്കരുതെന്നും രാഷ്ട്രീയപാർട്ടികൾ അത്തരം നീക്കങ്ങളിൽ നിന്ന് പിൻമാറണമെന്നും എപി സമസ്ത പ്രമേയം വ്യക്തമാക്കുന്നു.

സമസ്ത കേരള ജംഇയതുൽ ഉലമാ നൂറാം വാർഷികത്തിലും ജമാ അത്തെ ഇസ്ലാമിയുടം മതരാഷ്ട്രവാദത്തിനെതിരെയും തീവ്ര പ്രബോധന ശൈലിക്കെതിരെയും പ്രമേയം അവതരിപ്പിച്ചിരുന്നു. ഇസ്ലാമിന്റെ സമാധാനപരമായ പ്രബോധന ശൈലിയെ അട്ടിമറിക്കാൻ ശ്രമിക്കുന്ന പാൻ ഇസ്ലാമിസ്റ്റ് തീവ്ര ആശയങ്ങൾക്കെതിരെ ജാ​ഗ്രത വേണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു. മുസ്ലീം യുവാക്കളെ വഴിതെറ്റിക്കാൻ ശ്രമിക്കുന്ന മൗദൂദിസ്റ്റ് വിചാരധാരകൾ രാഷ്ട്രീയ ഇസ്ലാം എന്ന അപകടകരമായ ആശയം മുന്നോട്ടുവെയ്ക്കുന്നെന്നും നിഷ്പക്ഷ മാധ്യമമെന്ന വ്യാജേന പ്രവർത്തിക്കുന്ന മാധ്യമങ്ങൾ വഴിയുള്ള ബ്രെയിൻവാഷിങ് തിരിച്ചറിയണമെന്നും പ്രമേയത്തിൽ പറയുന്നു.

അതേസമയം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഇ കെ വിഭാഗം മുന്നോട്ടുവെച്ച സുന്നി ഐക്യത്തെ കാന്തപുരം എപി അബൂബക്കർ മുസ്ലിലാർ സ്വാ​ഗതം ചെയ്തു. സുന്നി ഐക്യത്തിനു എതിരല്ല. സുന്നി ഐക്യശ്രമങ്ങളെ മാന്യമായും ബഹുമാനത്തോടെയുമാണ് സമീപിക്കേണ്ടത്. വാക്കുകൊണ്ടും പ്രവർത്തനങ്ങള്‍കൊണ്ടും ഇതിന് വിഘാതമാകുന്ന ഇടപെടല്‍ ആരുടെ ഭാഗത്തു നിന്നും ഉണ്ടാകരുത്. ക്രിയാത്മകമായ ഐക്യചർച്ചകള്‍ക്ക് തങ്ങൾ ഇനിയും സന്നദ്ധമാണ്. സ്ഥാപിത ലക്ഷ്യങ്ങള്‍ക്കായി ഐക്യചർച്ചക്ക് തയാറാണെന്നും കാന്തപുരം അബൂബക്കർ മുസ്‌ലിയാര്‍ പറഞ്ഞു.

Related Posts