Cricket Homepage Featured Sports

സഞ്ജുവോ അഭിഷേകോ? ; പാക്കിസ്ഥാനെതിരെ ആരെയൊക്കെ ഇറക്കും, ടീമിൽ നിർണായകമാറ്റം

നമീബിയക്കെതിരായ മത്സരത്തിൽ ബാറ്റിങ്ങിൽ തിളങ്ങിയ ഇഷാൻ കിഷൻ പാക്കിസ്ഥാനെതിരായ കളിയിലും ഓപ്പണറായി തുടരുമെന്നതിൽ സംശയമില്ല അതേസമയം നമീബിയക്കെതിരായ മത്സരത്തിൽ രണ്ട് ഓവറിൽ മൂന്ന് സിക്സും ഒരു ഫോറും പറത്തി കളമൊഴിഞ്ഞ സഞ്ജു സാംസണോ അതോ അസുഖബാധിതനായ അഭിഷേക് ശര്‍മ സുഖം പ്രാപിച്ചുവരികയാണെങ്കിൽ അദ്ദേഹമോ ആരാണ് പാക്കിസ്ഥാനെതിരെ കളിയിൽ സ്ഥാനമുറപ്പിക്കുകയെന്നതിൽ ഇതുവരെ വ്യക്തതയില്ല. അഭിഷേക് ഒന്നോ രണ്ടോ മത്സരം പുറത്തിരിക്കുമെന്നായിരുന്നു ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് നേരത്തേ വ്യക്തമാക്കിയിരുന്നത്.

പാക് ടീമിലെ ഓഫ് സ്പിന്നറായ ഉസ്മാന്‍ താരിഖിന്റെ പന്തിനെ നേരിടാൻ വലംകൈയൻ ബാറ്ററായ സഞ്ജുവിനാകും കൂടുതൽ കഴിയുക. പരുക്കിനെത്തുടർന്ന് വിശ്രമത്തിലായിരുന്ന തിലക് വര്‍മ ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. അമേരിക്കക്കെതിരായ മത്സരത്തില്‍ അര്‍ധസെഞ്ചുറി നേടിയ സൂര്യകുമാര്‍ യാദവിലും ഇന്ത്യയ്ക്ക് പ്രതീക്ഷയുണ്ട്. എന്നാൽ നമീബിയക്കെതിരെ നിരാശപ്പെടുത്തിയിരുന്നു. ബാറ്റിങ്ങിലും ബോളിങ്ങിലും പാക്കിസ്ഥാനെതിരെ ഹാര്‍ദ്ദിക് പാണ്ഡ്യ തിളങ്ങിയേക്കും.

മധ്യനിരയില്‍ ശിവം ദുബെയുടെ പെർഫോമൻസ് ഇന്ത്യയ്ക്ക് കരുത്താകും. അടുത്തിടെ ഒട്ടും ഫോമിലല്ലെങ്കിലും അക്സര്‍ പട്ടേല്‍ പാക്കിസ്ഥാനെതിരെ ഫോമിലാകുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. റിങ്കു സിംഗിന് പകരം നാളെ ഇന്ത്യ വാഷിംഗ്ടണ്‍ സുന്ദറിനും അവസരം നൽകിയേക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സ്പിന്‍ പിച്ചിലെ ബോളിങ്ങിൽ തിളങ്ങുന്ന വരുണ്‍ ചക്രവര്‍ത്തിയാണ് ഇന്ത്യയുടെ മറ്റൊരു പ്രതീക്ഷ.

അര്‍ഷ്ദീപോ കുല്‍ദീപോ ആരെങ്കിലും ഒരാൾ ഇന്ത്യയ്ക്കായി ടീമിലുണ്ടാകും. ജസ്പ്രീത് ബുമ്രയുടെ യോർക്കറുകളും സ്ലോ ബോളുകളും ഇന്ത്യയ്ക്ക് നിർണായക വിജയം നേടിത്തരും എന്നാണ് ടീം പ്രതീക്ഷിക്കുന്നത്.

Related Posts