Cinema Entertainment Homepage Featured

മമ്മൂട്ടിയുടെ പോറ്റിയും ചാത്തനും അങ്ങ് അമേരിക്കയില്‍; അഭിമാനം ഈ വാക്കുകള്‍!

ലയാള സിനിമയുടെ യശസ് വാനോളം ഉയര്‍ത്തി രാഹുല്‍ സദാശിവന്‍ ചിത്രം ‘ഭ്രമയുഗം’. മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ഓസ്‌കര്‍ അക്കാദമി മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചു.

ഫെബ്രുവരി 12 നു പ്രാദേശിക സമയം 7.30 നാണ് ‘ഭ്രമയുഗം’ പ്രദര്‍ശിപ്പിച്ചത്. സിനിമ തുടങ്ങുന്നതിനു മുന്‍പ് പരിപാടിയുടെ അവതാരക ഭ്രമയുഗത്തെ കുറിച്ചും മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയെ കുറിച്ചും പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

‘കൊടുമണ്‍ പോറ്റി പ്ലേയ്ഡ് ബൈ മോളിവുഡ് ലെജന്‍ഡ് മമ്മൂട്ടി’ എന്നാണ് അവതാരക പറഞ്ഞത്. ഉടന്‍ തന്നെ സദസില്‍ നിന്ന് കൈയടി ഉയര്‍ന്നു. സംവിധായകന്‍ രാഹുല്‍ സദാശിവന്‍, നടന്‍ അര്‍ജുന്‍ അശോകന്‍ എന്നിവരുടെ പേരുകളും അവതാരക എടുത്തുപറഞ്ഞു.

അക്കാദമി മ്യൂസിയത്തിന്റെ ‘വേര്‍ ദി ഫോറസ്റ്റ് മീറ്റ്‌സ് ദി സീ’ എന്ന പ്രത്യേക ചലച്ചിത്ര പരമ്പരയില്‍ പ്രദര്‍ശിപ്പിച്ച ഏക ഇന്ത്യന്‍ ചിത്രമാണ് ഭ്രമയുഗം. ഫോക്ലോര്‍, മിത്ത്, ഹൊറര്‍ വിഭാഗങ്ങളില്‍പ്പെട്ട ലോക സിനിമകളെ പരിചയപ്പെടുത്തുന്ന പരമ്പരയുടെ ഭാഗമായാണ് ഭ്രമയുഗവും തിരഞ്ഞെടുക്കപ്പെട്ടത്. ലോകമെമ്പാടുള്ള നാടോടിക്കഥകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മിച്ചിരിക്കുന്ന വിവിധ ചിത്രങ്ങളാണ് ഈ പരമ്പരയില്‍ പ്രദര്‍ശിപ്പിക്കുന്നത്.

2024 ലാണ് ഭ്രമയുഗം റിലീസ് ചെയ്തത്. മമ്മൂട്ടി, അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍ എന്നിവര്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു. ഈ സിനിമയിലെ അഭിനയത്തിനു മമ്മൂട്ടിക്കു മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നു.

കൊടുമണ്‍ പോറ്റി, ചാത്തന്‍ എന്നീ രണ്ട് കഥാപാത്രങ്ങളെയാണ് മമ്മൂട്ടി ഭ്രമയുഗത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഓസ്‌കര്‍ അക്കാദമി മ്യൂസിയത്തിലെ ഭ്രമയുഗം പ്രദര്‍ശനത്തിനു മമ്മൂട്ടിയും പോയേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സിനിമ തിരക്കുകള്‍ കാരണം താരത്തിനു പോകാന്‍ സാധിച്ചില്ലെന്നാണ് വിവരം.

Related Posts