Homepage Featured Kerala News

ആ​ഗോള അയ്യപ്പസം​ഗമം; വരവ് ചെലവ് കണക്ക് വ്യക്തമാക്കേണ്ടത് ദേവസ്വം ബോര്‍ഡെന്ന് മന്ത്രി വിഎൻ വാസവൻ

കോട്ടയം: ആ​ഗോള അയ്യപ്പസം​ഗമത്തിന്റെ വരവ് ചെലവ് കണക്ക് വ്യക്തമാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡെന്ന് മന്ത്രി വിഎൻ വാസവൻ. ദേവസ്വം ബോർഡിന്റെ കണക്ക് പറയാൻ തനിക്ക് അധികാരമില്ലെന്നും വിഎൻ വാസവൻ പറഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നിയമസഭയിലെ ചോദ്യത്തിന് നൽകിയ മറുപടി കൃത്യമാണെന്നും ദേവസ്വം മന്ത്രി വിഎൻ വാസവൻ പറഞ്ഞു. പരിപാടിക്കായി ഉപയോ​ഗിച്ച ദേവസ്വത്തിന്റെ തുക സ്പോണ്‍സര്‍ഷിപ്പ് തുകയുപയോ​ഗിച്ച് തിരിച്ചടച്ചെന്ന് ദേവസ്വം മന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു.

ആഗോള അയ്യപ്പ സംഗമത്തിലെ വരവ് ചെലവ് കണക്കിൽ ക്രമക്കേടെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി വിഎൻ വാസവൻ. ഉത്തരവാദപ്പെട്ടവര്‍ കണക്ക് ശരിയാക്കണം എന്നായിരുന്നു വിഷയത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍റെ മറുപടി. ഹൈക്കോടതി നിയോഗിച്ച സ്പെഷൽ കമ്മീഷണറുടെ കണ്ടെത്തൽ അനുസരിച്ച് ദേവസ്വം ബോർഡ് സംഘടിപ്പിച്ച അയ്യപ്പ സംഗമത്തിലെ വരവു ചെലവു കണക്കുകളിൽ ക്രമക്കേടുകളുണ്ട്.

Related Posts