ദുബായ്: യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ജോലിസമയത്തിൽ റമദാൻ മാസത്തോടനുബന്ധിച്ച് ഇളവ് പ്രഖ്യാപിച്ചു. യുഎഇ മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയമാണ് വിശുദ്ധ റമദാൻ മാസമായതിനാൽ ജോലിസമയത്തിൽ ദിവസം രണ്ടുമണിക്കൂർ ഇളവ് പ്രഖ്യാപിച്ചത്. ഫ്ലെക്സിബിൾ വർക്ക്’ രീതിയോ ‘റിമോട്ട് വർക്ക്’ സൗകര്യമോ നൽകാനും കമ്പനികൾക്ക് അനുമതിയുണ്ടാകും.
റമദാൻ മാസത്തിൽ ജീവനക്കാർക്ക് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനുള്ള അവസരവും ആത്മീയ കാര്യങ്ങളിൽ തുടരാനുള്ള സൗകര്യവും ഒരുക്കുക എന്ന ലക്ഷ്യത്തിലാണ് ഇളവുകൾ പ്രഖ്യാപിച്ചത്. എന്നാൽ രാജ്യത്തെ തൊഴിൽ നിയമപ്രകാരം വിശ്വാസികളും അല്ലാത്തവരുമായ മുഴുവൻ പേർക്കും ഈ ആനുകൂല്യം ലഭ്യമാകും. നിശ്ചയിച്ച പുതിയ സമയക്രമത്തിൽ കൂടുതൽ ചെയ്യുന്ന ജോലികൾ ഓവർടൈം ആയി കണക്കാക്കും. ഇതിന് അധികവേതനവും നൽകേണ്ടിവരും.
















