Homepage Featured Lifestyle Tech

ഉത്പാദനച്ചെലവ് ഉയർന്നിട്ടും വില കൂട്ടാതെ ഐ ഫോൺ 18; സെപ്റ്റംബറിൽ വിപണിയിലേക്ക്

കാലിഫോർണിയ: ആപ്പിളിന്‍റെ അടുത്ത തലമുറ സ്‍മാർട്ട്ഫോണുകളായ ഐ ഫോൺ 18, ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് മോഡലുകൾക്ക് വിലകൂടില്ല. 2026 സെപ്റ്റംബറിൽ ഈ പുതിയ മോഡലുകൾ വിപണിയിലിറങ്ങുമ്പോൾ ഐഫോൺ 17 സീരീസുകളുടെ വിലയോട് സമാനമായ വിലയിലാകും പുറത്തിറക്കുകയെന്ന് റിപ്പോർട്ടുണ്ട്. ഡിസ്പ്ലേ പാനലുകളിലും ക്യാമറ മോഡ്യൂളുകളിലും ചെലവ് നിയന്ത്രിച്ചും സാംസങ്, എസ്‌കെ ഹൈനിക്സ് തുടങ്ങിയ വിതരണക്കാരുമായി കരാറുകൾ ഒപ്പിട്ടും വില ഉയർത്താതെ നിയന്ത്രിച്ചു നിർത്താനാണ് ആപ്പിൾ ശ്രമിക്കുന്നത്.

വില വർധന ഉണ്ടാകില്ലെന്ന് ഹൈറ്റോംഗ് ഇന്റർനാഷണൽ ടെക് റിസർച്ചിലെ വിശകലന വിദഗ്ധനായ ജെഫ് പുവിന്‍റെ ഗവേഷണ കുറിപ്പിൽ പറയുന്നതായി മാക് റൂമേഴ്സിനെ ഉദ്ദരിച്ച് ‘ലൈവ് മിന്‍റ്’ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ ഇന്ത്യയിൽ ഐഫോൺ 17 പ്രോ, പ്രോ മാക്സ് മോഡലുകളുടെ വില യഥാക്രമം 1,34,900 രൂപയും 1,49,900 രൂപയുമാണ്. ഈ നിരക്കുകളിൽ 18 പ്രോ, 18 പ്രോ മാക്സ് ഫോണുകൾ വരുമോ എന്നാണ് ഐ ഫോൺ പ്രേമികൾ ഉറ്റുനോക്കുന്നത്.

Related Posts