കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഇന്നത്തെ സ്വർണവില 22 കാരറ്റ് ഗ്രാമിന് 190 രൂപ കുറഞ്ഞ് 13,965 രൂപയിലെത്തി. ഒരു പവൻ 22 കാരറ്റ് സ്വർണവിലയിൽ 1,520 രൂപയുടെ കുറവാണുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,11,720 രൂപയായി താഴ്ന്നു. ഇന്നലെ നാലായിരത്തോളം രൂപയുടെ കുറവുണ്ടായ വിപണിയിലാണ് ഇന്നും ഇടിവ് രേഖപ്പെടുത്തിയത്.
സംസ്ഥാനത്ത് 18 കാരറ്റ് സ്വർണം ഗ്രാമിന് 11,475 രൂപയാണ് ഇന്നത്തെ വില. ഇതേ വിഭാഗത്തിൽ പവന് 91,800 രൂപയാണ് വില. 14 കാരറ്റ് സ്വർണം ഗ്രാമിന് 8,935 രൂപയും പവന് 71,480 രൂപയുമാണ്. വെള്ളി വില ഗ്രാമിന് 275 രൂപ.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണവില ഏറിയും കുറഞ്ഞുമാണ് നിൽക്കുന്നത്. ജനുവരി 29-ന് 22 കാരറ്റ് സ്വർണം ഗ്രാമിന് 16,395 രൂപയിലെത്തിയിരുന്നു. അന്ന് പവന് 1.31 ലക്ഷം രൂപയായിരുന്നു വില. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയായിരുന്നു ഇത്. ശേഷം വില കുറഞ്ഞപ്പോൾ നിക്ഷേപകർ വീണ്ടും വാങ്ങുകയും വിൽക്കുകയും ചെയ്തു. ഇതോടെയാണ് കഴിഞ്ഞ ദിവസങ്ങളിലെല്ലാം വില ഉയർന്നും താഴ്ന്നും നിന്നത്. വില കുറഞ്ഞത് സാധാരണക്കാർക്കും വിവാഹത്തിന് തയ്യാറെടുക്കുന്നവർക്കും സ്വർണത്തിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്കും ആശ്വാസകരമാണ്.
നിലവിലെ സാഹചര്യത്തിൽ സ്വർണ്ണം വാങ്ങുന്നവർ ഹാൾമാർക്കിംഗ് മുദ്രയുള്ള (HUID) ആഭരണങ്ങൾ മാത്രം തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. വിലയിൽ വലിയ തോതിലുള്ള ചാഞ്ചാട്ടം തുടരുന്നതിനാൽ ഒന്നിച്ച് സ്വർണ്ണം വാങ്ങുന്നതിന് പകരം ഘട്ടം ഘട്ടമായി വാങ്ങുന്നതാണ് പ്രായോഗികമായി നല്ലത്.
















