Homepage Featured Kerala Local News

നിയമസഭാ തെരഞ്ഞെടുപ്പ്: മന്ത്രി മുഹമ്മദ് റിയാസിന്റെ മണ്ഡലത്തിൽ പിവി അന്‍വര്‍ സ്ഥാനാര്‍ത്ഥിയാകും; സ്ഥിരീകരിച്ച് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിൽ മന്ത്രി മുഹമ്മദ് റിയാസിന്റെ മണ്ഡലമായ ബേപ്പൂരിൽ പിവി അന്‍വര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്. ബേപ്പൂര്‍ എംഎല്‍എയായി പിവി അന്‍വര്‍ ജയിച്ച് വരുമെന്ന് അദ്ദേഹം പറഞ്ഞു. പിവി അൻവർ മണ്ഡലത്തിൽ പ്രചാരണം നടത്തുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു സണ്ണി ജോസഫ്.

സംസ്ഥാനത്ത് എൽഡിഎഫിനെതിരെ ഭരണവിരുദ്ധ വികാരമുണ്ടെന്ന കണക്കുകൂട്ടലിലാണ് പിവി അൻവറും യുഡിഎഫും. പ്രചാരണത്തിന്റെ ഭാ​ഗമായി മുസ്ലീം ലീ​ഗ് നേതാവ് എംസി മായിന്‍ ഹാജിയെ പിവി അന്‍വര്‍ നേരിട്ട് കണ്ട് സഹായമഭ്യർത്ഥിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും വലിയ നേട്ടമുണ്ടാക്കാനായതും യുഡിഎഫിന് പ്രതീക്ഷ നൽകുന്നു.

എന്നാൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മന്ത്രി പിഎ മുഹമ്മദ് റിയാസ് 28,747 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ വിജയിച്ച മണ്ഡലമാണ് ബേപ്പൂർ. പിഎ മുഹമ്മദ് റിയാസ് മണ്ഡലത്തിൽ 82165 വോട്ടുകൾ നേടിയപ്പോൾ കോൺ​ഗ്രസ് സ്ഥാനാർത്ഥിയായ പിഎം നിയാസിന് 53,418 വോട്ടുകളാണ് നേടാനായത്. ബിജെപി മണ്ഡലത്തിൽ 26,267 വോട്ട് നേടി.

Related Posts