Homepage Featured India News

35 വർഷത്തെ സേവനം, എയർ ഇന്ത്യയിൽ നിന്ന് പടിയിറക്കം; ആകാശത്തെ അവസാന ഡ്യൂട്ടി വൈറൽ

ന്യൂഡൽഹി: 35 വർഷത്തെ സേവനത്തിന് ശേഷം എയർ ഇന്ത്യയിൽ നിന്ന് വിരമിച്ച ക്യാബിൻ ക്രൂ അം​ഗത്തിന്റെ പടിയിറക്കം വൈറൽ. അവസാനത്തെ കാബിൻ അനൗൺസ്മെന്റ നടത്തിയ വീഡിയോ മകൾ പങ്കുവച്ചതോടെയാണ് എയർ ഇന്ത്യ ക്യാബിൻ ക്രൂ അം​ഗമായ നുപൂർ പാർത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തത്. എയർ ഇന്ത്യയുടെ ചിക്കാഗോ–ഡൽഹി ദീർഘദൂര സർവീസിൽ കാബിൻ ക്രൂ അംഗമായി അവസാന ഡ്യൂട്ടി നിർവഹിക്കുന്ന നൂപൂർ പാർത്തിനാണ് ഹൃദയപൂർവ്വമായ യാത്രയയപ്പ് നൽകിയത്.

എയർ ഇന്ത്യയുടെ നീല സാരി അണിഞ്ഞ്, 13 മണിക്കൂർ നീളുന്ന യാത്രയ്ക്കായി തയ്യാറെടുക്കുന്ന നൂപൂർ, വിമാനത്തിന്റെ ഇന്റർകോം വഴി പതിവ് അനൗൺസ്മെന്റ് നടത്തുന്നതാണ് വീഡിയോയിലുള്ളത്. കോക്ക്പിറ്റ് ക്രൂവിനെ പരിചയപ്പെടുത്തുകയും യാത്രാ വിവരങ്ങൾ പങ്കുവെക്കുകയും ചെയ്യുന്നുണ്ടെങ്കിലും വിരമിക്കൽ വിവരങ്ങൾ പറയുന്നുമില്ല. നൂപൂരിന്റെ മകൾ സഞ്ജന പാർത്ത് ഇൻസ്റ്റാഗ്രാമിൽ ദൃശ്യങ്ങൾ പങ്കിട്ടതോടെയാണ് സമൂഹമാധ്യമങ്ങൾ വീഡിയോ ഏറ്റെടുത്തത്.

“30.07.2024. അമ്മയുടെ അവസാന അനൗൺസ്മെന്റ്. കാബിൻ ക്രൂ അംഗമായി അവസാന വിമാനം.”എന്ന ക്യാപ്ഷനോടെയായിരുന്നു വീഡിയോ പങ്കുവച്ചത്.

Related Posts